Summer Diet: ഒരു ദിവസം എത്ര മാമ്പഴം കഴിക്കാം? അമിതമായി മാമ്പഴം കഴിച്ചാൽ എന്താണ് പ്രശ്നം? ഇക്കാര്യങ്ങൾ അറിയാം

Benefits of Mangoes: രുചിയിലും ​ഗുണത്തിലും മികച്ചതാണ് മാമ്പഴം. എന്നാൽ ഇവ എത്ര അളവിൽ കഴിക്കാമെന്നത് പലർക്കും സംശയമുള്ള കാര്യമാണ്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 01:35 PM IST
  • വേനൽക്കാലത്തെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഫലമാണ് മാമ്പഴം
  • രുചിയിലും ​ഗുണത്തിലും മികച്ചതാണ് മാമ്പഴം
  • എന്നാൽ ഇവ എത്ര അളവിൽ കഴിക്കാമെന്നത് പലർക്കും സംശയമുള്ള കാര്യമാണ്
  • വേനൽക്കാലത്ത് ഒരാൾക്ക് ഒരു ദിവസം എത്രത്തോളം മാമ്പഴം കഴിക്കാമെന്ന് പരിശോധിക്കാം
Summer Diet: ഒരു ദിവസം എത്ര മാമ്പഴം കഴിക്കാം? അമിതമായി മാമ്പഴം കഴിച്ചാൽ എന്താണ് പ്രശ്നം? ഇക്കാര്യങ്ങൾ അറിയാം

മാമ്പഴം ഉഷ്ണമേഖലാ ഫലമാണ്. ഇതിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ വിറ്റാമിൻ സി, എ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

ആരോ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുന്നത് മികച്ച ആരോ​ഗ്യത്തിന് പ്രധാനമാണ്. വേനൽക്കാലത്ത് പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. മാമ്പഴം എത്ര അളവിൽ കഴിക്കാമെന്ന് അറിയുന്നതിന് മുൻപ് അതിന്റെ പോഷക ​ഗുണങ്ങളെക്കുറിച്ച് അറിയാം.

വിറ്റാമിനുകളും നാരുകളും: മാമ്പഴം ഉഷ്ണമേഖലാ ഫലമാണ്. ഇതിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ വിറ്റാമിൻ സി, എ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

ALSO READ: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്; രണ്ടര ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം

ദഹനത്തിന് മികച്ചത്: പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും വി​ഘടിപ്പിക്കുന്നതിനും ദഹനത്തിനും മാമ്പഴം മികച്ചതാണ്. മാമ്പഴത്തിൽ പ്രകൃതിദത്ത എൻസൈമുകൾ അടങ്ങിയിരിക്കുന്നു. ഇത് ആരോ​ഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. ദഹനത്തിന് സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് മാമ്പഴം.

കണ്ണിന്റെ ആരോ​ഗ്യം: കണ്ണിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് മാമ്പഴം. ഈ പോഷകങ്ങൾ കണ്ണുകളുടെ വരൾച്ച തടയുന്നതിനും പ്രായവുമായി ബന്ധപ്പെട്ട നേത്രരോ​ഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.

പ്രതിരോധശേഷി: രോ​ഗപ്രതിരോധശേഷി വ‍ർധിപ്പിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി മാമ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ അണുബാധകളെ ചെറുക്കുന്നതിന് സഹായിക്കുന്നു. ആന്റി മൈക്രോബയൽ ​ഗുണങ്ങൾ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗപ്രതിരോധ ശേഷി മികച്ചതാക്കുന്നതിന് സഹായിക്കുന്നു.

ഹൃദയാരോ​ഗ്യം: ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്ന പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവ വാ​ഗ്ദാനം ചെയ്യുന്നു. ആരോ​ഗ്യകരമായ രക്തയോട്ടം നിലനിർത്താൻ ഇവ പ്രധാനമാണ്. മാമ്പഴത്തിൽ മാം​ഗിഫെറിൻ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ALSO READ: ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശം നൽകി കേന്ദ്രം

ഒരു ദിവസം എത്ര മാമ്പഴം വരെ കഴിക്കാം?

പ്രതിദിനം ഇടത്തരം വലുപ്പത്തിലുള്ള ഒന്നോ രണ്ടോ മാമ്പഴം കഴിക്കാം. ഇത് കലോറി വർധിപ്പിക്കാതെ അവശ്യ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കലോറി ഉപഭോ​ഗത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ ഉള്ളവർ മാമ്പഴം അമിതമായി കഴിക്കരുത്. കാരണം മാമ്പഴത്തിൽ കലോറിയും പഞ്ചസാരയുടെ അളവും കൂടുതലാണ്.

ചില വ്യക്തികൾക്ക് മാമ്പഴം അലർജിക്ക് കാരണമാകാറുണ്ട്. അപൂർവമായാണ് മാമ്പഴം അലർജിയുണ്ടാക്കുന്നത്. എന്നാൽ, ചിലർക്ക് ചർമ്മ പ്രശ്നങ്ങൾ, വായിൽ അലർജി, കുടലുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ, മാമ്പഴം കഴിക്കുമ്പോൾ വ്യക്തിപരമായ ആരോ​ഗ്യ അവസ്ഥകളെ പരി​ഗണിക്കേണ്ടത് പ്രധാനമാണ്.

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News