Stress relieving drinks: സ്ട്രെസ് കുറയ്ക്കാൻ ഈ ആയുർവേദ പാനീയങ്ങൾ കുടിക്കാം

Best Herbal Drinks For Mental Health: സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ, ഒരാൾ ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും വേണം.

Written by - Zee Malayalam News Desk | Last Updated : Nov 7, 2023, 02:22 PM IST
  • ആയുർവേദത്തിൽ സമ്മർദ്ദം ലഘൂകരിക്കാൻ വിവിധ ഹെർബൽ പാനീയങ്ങൾ ശുപാർശ ചെയ്യുന്നു
  • ഈ ഹെർബൽ പാനീയങ്ങൾ ശരീരത്തെയും മനസിനെയും സന്തുലിതമാക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു
Stress relieving drinks: സ്ട്രെസ് കുറയ്ക്കാൻ ഈ ആയുർവേദ പാനീയങ്ങൾ കുടിക്കാം

ഇന്ന് പലരും അഭിമുഖീകരിക്കുന്ന മാനസിക പ്രശ്നമാണ് സമ്മർദ്ദം. ശാരീരിക ആരോ​ഗ്യം പോലെ പ്രധാനമാണ് മാനസിക ആരോ​ഗ്യവും. ദീർഘകാല സമ്മർദ്ദം ഉത്കണ്ഠ, വിഷാദം, ദഹന പ്രശ്നങ്ങൾ, തലവേദന, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ, ഒരാൾ ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും വേണം.

ആയുർവേദത്തിൽ സമ്മർദ്ദം ലഘൂകരിക്കാൻ വിവിധ ഹെർബൽ പാനീയങ്ങൾ ശുപാർശ ചെയ്യുന്നു. ഈ ഹെർബൽ പാനീയങ്ങൾ ശരീരത്തെയും മനസിനെയും സന്തുലിതമാക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ആയുർവേദ പാനീയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

അശ്വഗന്ധ ടീ: സമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ട ഒരു സസ്യമാണ് അശ്വഗന്ധ. അശ്വഗന്ധ ചായ ഉണ്ടാക്കാൻ, ഒരു ടീസ്പൂൺ അശ്വഗന്ധ റൂട്ട് പൊടി അല്ലെങ്കിൽ മുൻകൂട്ടി തയ്യാറാക്കിയ അശ്വഗന്ധ ടീ ബാഗ് ചൂടുവെള്ളത്തിൽ കുതിർക്കുക. രുചി വർധിപ്പിക്കുന്നതിന് തേൻ ചേർക്കാം.

തുളസി ചായ: ആയുർവേദത്തിൽ നിരവധി രോ​ഗങ്ങളെ ചികിത്സിക്കുന്നതിന് തുളസി ഉപയോ​ഗിക്കുന്നു. പുതിയതോ ഉണങ്ങിയതോ ആയ തുളസി ഇലകൾ ചൂടുവെള്ളത്തിൽ ഇടുക. ഇത് അൽപനേരം കുതിർത്ത് വയ്ക്കുക. രുചിക്കായി ഒരു ടീസ്പൂൺ തേൻ ചേർക്കാം.

ചമോമൈൽ ടീ: ആയുർവേദ ഔഷധങ്ങളിൽ ഉൾപ്പെടുന്നതല്ലെങ്കിലും ചമോമൈൽ ടീ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതാണ്. ഇത് സമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കാം. ഒരു ചമോമൈൽ ടീ ബാഗ് ചൂടുവെള്ളത്തിൽ മുക്കി ചമോമൈൽ ടീ തയ്യാറാക്കാം. രുചിക്കായി അൽപം തേൻ ചേർക്കാം.

ബ്രഹ്മി ചായ: വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും കഴിയുന്ന ഒരു ആയുർവേദ സസ്യമാണ് ബ്രഹ്മി. ബ്രഹ്മി ചായ ഉണ്ടാക്കാൻ ഉണക്കിയ ബ്രഹ്മി ഇലകൾ അല്ലെങ്കിൽ ബ്രഹ്മി ഇലകൾ പൊടിച്ചെടുത്തത് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാം.

മസാലകൾ ചേർത്ത പാൽ: പാൽ, മഞ്ഞൾ, കറുവപ്പട്ട, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഒരു ആയുർവേദ പാനീയമാണ് ഗോൾഡൻ മിൽക്ക്. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിനുണ്ട്.

കുങ്കുമപ്പൂവും ഏലക്കയും ചേർത്ത പാൽ: ഒരു നുള്ള് കുങ്കുമപ്പൂവും ഒരു തരി ഏലക്കായും ചേർത്ത് ഇളം ചൂടുള്ള പാൽ കുടിക്കുന്നത് മനസ്സിനെ റിലാക്‌സ് ചെയ്യാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

പെരുംജീരക വെള്ളം: പെരുംജീരക വിത്തുകൾ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതാണ്. ഇത് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രുചി വർധിപ്പിക്കാൻ അൽപം തേൻ ചേർക്കാവുന്നതാണ്.

പുതിന ചായ: പുതിന ചായ ഉന്മേഷദായകവും മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നതുമാണ്. ചൂടുവെള്ളത്തിൽ പുതിയതോ ഉണങ്ങിയതോ ആയ പുതിനയിലയിട്ട് ചായ തയ്യാറാക്കാവുന്നതാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News