നഖം കടിക്കുന്ന ശീലം ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കണ്ടുവരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ കൈകളിലെ ബാക്ടീരിയകൾ വായിലൂടെ വയറ്റിലെത്തി പലവിധ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നത് എല്ലാവർക്കും അറിയാമല്ലോ.
മോശമായ ആകൃതിയിലുള്ള നഖങ്ങൾ പലരുടെയും കൈകളുടെ ഭംഗി വരെ ഇല്ലാതാക്കുന്നു. ഈ ദുശ്ശീലത്തിൽ നിന്ന് മുക്തി നേടാൻ ചില മാർഗങ്ങളുണ്ട് അവ കൃത്യമായി പിൻതുടർന്നാൽ ഒരു പരിധി വരെ ഇത് നമ്മുക്ക് ഒഴിവാക്കാം. അതിന് മുൻപ് തന്നെ നഖം കടിക്കുന്നതിലേക്ക് നയിക്കുന്ന കാരണം മനസ്സിലാക്കുകയും അതിനെ ഒഴിവാക്കുകയും വേണം.
ഒരു വ്യക്തി വളരെയധികം സമ്മർദ്ദത്തിലോ ഉത്കണ്ഠയിലോ കടന്നുപോകുമ്പോൾ സ്വയം ശാന്തമാക്കാൻ നഖം കടിക്കുന്ന ശീലം തുടങ്ങിയേക്കാം. ഇതിനൊപ്പം നഖം ചവച്ചു കൊണ്ടിരിക്കുന്നതും ഇവർ ശീലമാക്കും. ഇത് തടയാൻ എന്താണ് വഴി? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.
നെയിൽ പോളിഷ്
നിങ്ങളുടെ നഖങ്ങളിൽ നെയിൽ പോളിഷ് പുരട്ടുക. ഇത് രണ്ട് തരത്തിൽ നിങ്ങളെ നഖം കടിക്കുന്നതിൽ നിന്നും തടയും. നെയിൽ പോളീഷ് ഉള്ളതിനാൽ നഖങ്ങൾ വായിലേക്ക് എത്തുന്നത് നിങ്ങൾ സ്വയം നിയന്ത്രിക്കും. രണ്ടാമത്തേത്: നെയിൽ പോളിഷിന് കയ്പേറിയ രുചിയാണ്, അതിനാൽ നിങ്ങൾ അഥവാ കടിച്ചാൽ തന്നെ രണ്ടാമത് വീണ്ടും കടിക്കിവ്വ. പുരുഷൻമാർക്കാണെങ്കിൽ പ്രത്യേകം ട്രാൻസ്പരൻറ് പോളീഷുകൾ ഉപയോഗിക്കാം.
നഖങ്ങൾ ചെറുതാക്കി സൂക്ഷിക്കുക
നിങ്ങളുടെ നഖങ്ങൾ ചെറുതാക്കുകയും ഇടയ്ക്കിടെ ട്രിം ചെയ്യുകയും വേണം. നഖങ്ങൾ ചെറുതായാൽ അവ കടിക്കാതിരിക്കാൻ ശ്രദ്ധിക്കും. ഇത് വഴി വേദന എടുക്കുമെന്നതിനാൽ പരമാവധി ഇതിൽ നിന്നും അകന്ന് നിൽക്കാൻ ആയിരിക്കും ശ്രദ്ധിക്കുക.
നെയിൽ എക്സ്റ്റൻഷൻ
നെയിൽ എക്സ്റ്റൻഷനായി വിവിധ തരം മെറ്റീരിയലുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവ പലതും കഠിനവും ചെലവേറിയതുമാണ്. ഇവ ഉപയോഗിക്കുന്നതിലൂടെ നഖം കടിക്കുന്നത് പരമാവധി കുറയ്ക്കാൻ സാധിക്കും. ഇനി നഖം ഭംഗിയായി വെക്കണമെങ്കിൽ ഒരു നെയിൽ ആർട്ടിസ്റ്റിൻറെ സഹായം തേടം നീളമുള്ള നഖങ്ങളിൽ നിർമ്മിച്ച മനോഹരമായ ഡിസൈൻ നിങ്ങളുടെ മോശം ആകൃതിയിലുള്ള നഖങ്ങൾക്ക് സഹായകമായേക്കും.
ഒരു പ്രത്യേക വിരലിന്റെ നഖം
ഒരു പ്രത്യേക വിരലിന്റെ നഖം മാത്രം കടിക്കുന്ന ശീലം ചിലർക്കുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, അതിൽ ഒരു ബാൻഡ്-എയ്ഡ് പ്രയോഗിക്കാവുന്നതാണ്. നഖം ചവയ്ക്കാനുള്ള ശക്തമായ ആഗ്രഹം ഉണ്ടാകുമ്പോഴെല്ലാം, ആ സമയത്ത് ഒരു ബബിൾഗം വായിൽ വെച്ച് ചവച്ചുകൊണ്ടിരിക്കുക. ഭംഗിയുള്ള കൈകൾ കണ്ടാൽ നിങ്ങൾ നഖം കടിക്കുന്നത് നിർത്തും. മാനിക്യുർ വഴി ഇത് തടയാം. നഖം കടിക്കുന്നത് മാനസികമോ വൈകാരികമോ ആയ ചില കാരണങ്ങളാൽ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഒരു വിദഗ്ധ നിർദ്ദേശം ഇതിന് തേടാനാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...