നമുക്ക് ചുറ്റുമുള്ള സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നത് നമ്മുടെ കണ്ണുകൾ കൊണ്ടാണ്. ഉദാസീനമായ ജീവിതശൈലി കാഴ്ചശക്തി കുറയുന്നതിൽ ഒരു പ്രധാന കാരണമാണ്. ഭൂരിഭാഗം ആളുകളുടെയും സ്ക്രീൻ സമയം വർധിച്ചിരിക്കുകയാണ്. ഗാഡ്‌ജെറ്റുകളില്ലാത്ത ജീവിതം ഇപ്പോൾ സങ്കൽപ്പിക്കാൻ പ്രയാസമാണ്. പക്ഷേ കണ്ണുകളുടെ വരൾച്ച, വേദന, കണ്ണിന്റെ പേശികളുടെയും റെറ്റിനയുടെയും തകർച്ച എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് നമ്മുടെ കണ്ണുകളെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്.
നമ്മുടെ ദൈനംദിന ജീവിതശൈലികളിൽ ചില മാറ്റങ്ങൾ വരുത്തി കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കാൻ സാധിക്കും. കാഴ്‌ച മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് കാരറ്റ് എന്ന് പറയാമെങ്കിലും കാഴ്ച വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റ് നിരവധി ഭക്ഷണങ്ങളും ഉണ്ട്. നിങ്ങളുടെ കാഴ്ചശക്തി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ഇലക്കറികൾ: ഇലക്കറികളിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ചീര, കാബേജ്, ബ്രൊക്കോളി എന്നിവ കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കുന്നു.
ചുവന്ന കാപ്സിക്കം: ചുവന്ന കാപ്സിക്കം വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. മാത്രമല്ല കണ്ണിലെ രക്തക്കുഴലുകൾക്ക് ഇവ അത്യുത്തമമാണ്. തിമിരം വരാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
അണ്ടിപ്പരിപ്പും വിത്തുകളും: ബദാം, വാൽനട്ട്, മറ്റ് ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയിൽ വിറ്റാമിൻ ഇ, സി, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഇവ.
ALSO READ: Osteoporosis: ആർത്രൈറ്റിസ് വേദനയും സന്ധികളിലെ വീക്കവും കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കാം
പയറുവർഗങ്ങൾ: പയയറുവർഗങ്ങൾ സിങ്കിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. കണ്ണുകളുടെ ആരോഗ്യം സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് പയറുവർഗങ്ങൾ.
മുട്ടകൾ: റെറ്റിനയെ നശിപ്പിക്കുന്നതിൽ നിന്ന് ബ്ലൂലൈറ്റിനെ ചെറുക്കാൻ മുട്ടയുടെ മഞ്ഞക്കരുവിലെ സംയുക്തങ്ങൾ സഹായിച്ചേക്കാമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
കിഡ്‌നി ബീൻസ്: പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ ഉയർന്ന ഉറവിടമായ കിഡ്‌നി ബീൻസ് കാഴ്ചശക്തി വർധിപ്പിക്കുന്നതിനും തിമിരം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും നല്ലതാണ്.
കിവി: കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ നിരവധി പഴങ്ങളിൽ ഒന്നാണ് കിവി. കിവി അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണിന് സംരക്ഷണം നൽകുകയും കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
ജീവിതശൈലി മാറ്റങ്ങൾ പ്രധാനമാണ്. എന്നാൽ, കാഴ്ച ശക്തി വർധിപ്പിക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് മാത്രം ഗുണകരമാകില്ല. സ്‌ക്രീൻ സമയം നിലനിർത്തുക, സ്‌ക്രീൻ സമയത്തിന്റെ ഓരോ 20 മിനിറ്റിന് ശേഷവും കണ്ണുകൾക്ക് 20 സെക്കന്റ് വിശ്രമം നൽകുക. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനായി വ്യായാമം ശീലമാക്കുക എന്നീ ഘടകങ്ങളെല്ലാം കൂടിച്ചേർന്നാൽ കാഴ്ച മെച്ചപ്പെടുത്താനും പേശികളുടെ ആരോഗ്യം നിലനിർത്താനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...