Dandruff: ശൈത്യകാലത്ത് താരന്‍ വര്‍ദ്ധിക്കുന്നുവോ? കാരണമിതാണ്

Dandruff:  മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും താരന്‍ ഒരു വില്ലന്‍ തന്നെയാണ്. കാരണം താരന്‍ വര്‍ദ്ധിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുക സാധാരണമാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 04:47 PM IST
  • ശൈത്യകാലത്ത്‌ താരന്‍ ഉണ്ടാവുന്നത് കൂടുതലാണ്. തണുപ്പുള്ള ദിവസങ്ങളിൽ വായുവിൽ ഈർപ്പം കുറയുകയും വരൾച്ച വർദ്ധിക്കുകയും ചെയ്യും. ഈ വരൾച്ച ക്രമേണ താരന്‍ ഉണ്ടാവുന്നതിലേയ്ക്ക് നയിക്കുന്നു.
Dandruff: ശൈത്യകാലത്ത് താരന്‍ വര്‍ദ്ധിക്കുന്നുവോ? കാരണമിതാണ്

Dandruff: ശിരോ ചർമത്തിന്‍റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ താരൻ അല്ലെങ്കില്‍  Dandruff എന്ന് പറയുന്നത്.  ഇത് സ്വാഭാവികമായി സംഭാവിക്കുന്ന ഒന്നാണ് എങ്കിലും ഇത് അധികമാവുമ്പോള്‍ പല പ്രശ്നങ്ങളും ഉടലെടുക്കും.  

Alsop Read:  Oily Skin: എണ്ണമയമുള്ള ചർമ്മമാണോ നിങ്ങളുടേത്? ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കാം, ചര്‍മ്മഭംഗി നഷ്ടപ്പെടും    
 
സെബോറിക് ഡെർമറ്റൈറ്റിസ് (Seborrheic Dermatitis) എന്ന രോഗാവസ്ഥയുടെ തീവ്രതകുറഞ്ഞ വകഭേദമായാണ് താരനെ കണക്കാക്കുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. വരണ്ട ചർമ്മം, ഫംഗസ് വളർച്ച എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരന്‍ ഉണ്ടാകുന്നതിലേയ്ക്ക് നയിച്ചേക്കാം. തലമുടിയുടെ സംരക്ഷണത്തിൽ അല്പം അധികം ശ്രദ്ധ നല്‍കിയാല്‍ താരനെ പൂര്‍ണ്ണമായും തടയാൻ സാധിക്കും. 

Also Read:  Sun Transit 2023: അടുത്ത 30 ദിവസം ഈ രാശിക്കാര്‍ക്ക് കഷ്ടകാലം, സൂര്യസംക്രമണം സൃഷ്ടിക്കും ദുരിതം  

ശിരോചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സെബം എന്ന സ്രവം മാലസീസിയ എന്ന ഫംഗസിന്‍റെ വളർച്ചയ്ക്ക് സഹായിയ്ക്കുന്നു. മാലസീസിയ ഒരു ലിപൊഫിലിക് (lipophilic) ഫംഗസാണ്. സെബത്തിൽനിന്ന് ഫാറ്റി ആസിഡുകളുണ്ടാക്കുകയെന്നത് ഇതിന്‍റെ  പ്രതിപ്രവർത്തനത്തിന്‍റെ ഫലമാണ്. ഈ ഫാറ്റി ആസിഡുകൾ ശിരോചർമത്തിൽ പ്രവർത്തിച്ച് ഇൻഫ്‌ളമേഷനുണ്ടാക്കുന്നു. ഇത് ചർമകോശങ്ങളുടെ വളർച്ച വേഗത്തിലാക്കുകയും കൂടുതല്‍ മൃതകോശങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതാണ് താരന്‍ എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നത്. 

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും താരന്‍ ഒരു വില്ലന്‍ തന്നെയാണ്. കാരണം താരന്‍ വര്‍ദ്ധിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുക സാധാരണമാണ്. അതുകൂടാതെ, താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക തന്നെ. 

എന്നാല്‍, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ശൈത്യകാലത്ത്‌ താരന്‍ ഉണ്ടാവുന്നത് കൂടുതലാണ്. തണുപ്പുള്ള ദിവസങ്ങളിൽ വായുവിൽ ഈർപ്പം കുറയുകയും വരൾച്ച വർദ്ധിക്കുകയും ചെയ്യും. വായുവിൽ ഈർപ്പം കുറവായതിനാൽ നിങ്ങളുടെ തലയോട്ടിയും വരണ്ടുപോകുന്നു. ഈ വരൾച്ച ക്രമേണ താരന്‍ ഉണ്ടാവുന്നതിലേയ്ക്ക് നയിക്കുന്നു.  

അതിനാൽ, ശൈത്യകാലത്ത് താരൻ എന്ന പ്രശ്നം ഉണ്ടാകാതിരിക്കാന്‍ തലയിൽ ഈർപ്പം നിലനിർത്താന്‍ ശ്രദ്ധിക്കുക.  
ഇതിനായി, ഹെയർ ഓയിൽ ചെറുതായി ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം  ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക.

ഇനി താരന്‍ ബാധിച്ചാല്‍ അതില്‍ നിന്ന്  മോചനം നേടാന്‍ ചില വീട്ടു വൈദ്യങ്ങള്‍ പരീക്ഷിക്കുന്നത് ഉത്തമാണ്.   

1.ആര്യവേപ്പ് 
 
താരന്‍ അകറ്റാന്‍ ഉത്തമ ഔഷധമാണ് ആര്യവേപ്പ്. ഇത് ശിരോചർമ്മം വൃത്തിയാക്കാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ഏറെ സഹായകമാണ്. ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്‍റിബാക്റ്റീരിയൽ ഘടകങ്ങളാണ് താരനെ ഇല്ലാതാക്കുന്നത്. അതിനായി ചെയ്യേണ്ടത് ആര്യവേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയിൽ മൂന്നോ നാലോ തവണഇത് ചെയ്യുന്നത് ഗുണകരമാണ്.  

2. ഉലുവ

നിരവധി ഔഷധ ​ഗുണങ്ങളുള്ള ഉലുവ മുടികൊഴിച്ചിലും താരനും അകറ്റാൻ സഹായിക്കുന്നു. ഒരു ചെറിയ പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി അങ്ങിനെ വയ്ക്കുക. അടുത്തദിവസം രാവിലെ കുതിര്‍ന്ന ഉലുവ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം. 

3. തൈര്...

താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽ‌പം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് നീക്കം ചെയ്യാം. തൈരിനോപ്പം അല്പം നെല്ലിക്കപ്പൊടികൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടി.  വിറ്റാമിൻ സിയുടെ  ഉറവിടമായ നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News