Guava Side Effects: പേരയ്ക്ക ഗുണങ്ങളാല്‍ സമ്പന്നം, ഈ അസുഖമുള്ളവര്‍ ഈ ഫലം കഴിക്കുന്നത്‌ ഒഴിവാക്കണം

Guava Side Effects: പേരക്ക വളരെ പോഷകഗുണമുള്ളതും സ്വാദിഷ്ടവുമായ പഴമാണ് എങ്കിലും ചില പ്രത്യേക രോഗാവസ്ഥയിലുള്ളവര്‍  ഇത് കഴിയ്ക്കുന്നത് അവരുടെ ആരോഗ്യം കൂടുതല്‍ മോശമാക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 02:03 PM IST
  • പിങ്ക് പേരയ്ക്കയിൽ ജലാംശം വളരെ കൂടുതലാണ്. കൂടാതെ, ഇതില്‍ പഞ്ചസാരയുടേയും അന്നജത്തിന്‍റെയും അംശം കുറവാണ്. അതേസമയം, വെള്ള പേരയ്ക്കയില്‍ പഞ്ചസാര, അന്നജം, വിറ്റാമിൻ സി, വിത്തുകൾ എന്നിവ കൂടുതലാണ്
Guava Side Effects: പേരയ്ക്ക ഗുണങ്ങളാല്‍ സമ്പന്നം, ഈ അസുഖമുള്ളവര്‍ ഈ ഫലം കഴിക്കുന്നത്‌ ഒഴിവാക്കണം

Guava Side Effects: പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. എന്നാല്‍, പഴങ്ങളുടെ കാര്യം വരുമ്പോള്‍, ആദ്യം മനസില്‍, ഓടിയെത്തുക പേരയ്ക്കയാണ്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പേരയ്ക്ക ഗുണങ്ങളുടെ കാര്യത്തിലും മുമ്പനാണ്. 

Also Read:  Oily Skin: എണ്ണമയമുള്ള ചർമ്മമാണോ നിങ്ങളുടേത്? ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കാം, ചര്‍മ്മഭംഗി നഷ്ടപ്പെടും    
 
കുട്ടികളായാലും മുതിര്‍ന്നവരായാലും എല്ലാവരും വേനല്‍ക്കാലത്ത് പേരയ്ക്ക കഴിയ്ക്കാന്‍  ഇഷ്ടപ്പെടുന്നു. പേരയ്ക്കയ്ക്ക് ധാരാളം ഗുണങ്ങള്‍ ഉണ്ട്. വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ, കരോട്ടിൻ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. നേന്ത്രപ്പഴത്തിന് തുല്യമായ അളവില്‍ പൊട്ടാസ്യം പേരയ്ക്കയിലുണ്ട്. ഇതിൽ 80 ശതമാനം ജലാംശവും അടങ്ങിയിട്ടുണ്ട്. 

Also Read:   Dangerous Zodiac Sign: ഈ രാശിക്കാർ വളരെ അപകടകാരികള്‍!! ഇവരില്‍നിന്ന് അകലം പാലിക്കുന്നത് ഉചിതം 
 
രണ്ടു തരം പേരയ്ക്ക ലഭ്യമാണ്. വെള്ള നിറത്തിലുള്ളതും പിങ്ക് നിറത്തിലുള്ളതും. ഇതില്‍ ഏതു തരം പേരയ്ക്കയാണ് കൂടുതല്‍ ഗുണകരം എന്നറിഞ്ഞിരിക്കേണ്ടത്  അനിവാര്യമാണ്.  

പിങ്ക് പേരയ്ക്കയിൽ ജലാംശം വളരെ കൂടുതലാണ്. കൂടാതെ, ഇതില്‍ പഞ്ചസാരയുടേയും അന്നജത്തിന്‍റെയും  അംശം കുറവാണ്. വിറ്റാമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട് വിത്തുകൾ കുറവാണ്. അതേസമയം, വെള്ള പേരയ്ക്കയില്‍ പഞ്ചസാര, അന്നജം, വിറ്റാമിൻ സി, വിത്തുകൾ എന്നിവ  കൂടുതലാണ്.

വെള്ളയും പിങ്ക് നിറത്തിലുള്ള പേരയ്ക്കകളുടെ രുചിയിലും വ്യത്യാസമുണ്ട്.  വെള്ള പേരയ്ക്കയിൽ കരോട്ടിനോയിഡിന്‍റെ അംശം കുറവാണ്.  

പിങ്ക് നിറത്തിലുള്ള പേരയ്ക്കയെ പലപ്പോഴും സൂപ്പർ ഫ്രൂട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിൻ എ, സി എന്നിവയും ഒമേഗ 3, ഒമേഗ 6 പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡയറ്ററി ഫൈബറും ഇതിൽ ധാരാളം അടങ്ങിയിരിയ്ക്കുന്നു. ഇക്കാരണത്താൽ, പ്രമേഹരോഗികൾക്കും ഇത് ഉപയോഗപ്രദമാണ്.

പേരക്ക വളരെ പോഷകഗുണമുള്ളതും സ്വാദിഷ്ടവുമായ പഴമാണ് എങ്കിലും ചില പ്രത്യേക രോഗാവസ്ഥയിലുള്ളവര്‍  ഇത് കഴിയ്ക്കുന്നത് അവരുടെ ആരോഗ്യം കൂടുതല്‍ മോശമാക്കും. 

നിങ്ങൾക്ക് എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന സാഹചര്യം ഉണ്ടെങ്കില്‍ അതിന് ഏകദേശം രണ്ടാഴ്ച മുന്‍പ് പേരക്ക കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഈ പഴം കഴിക്കുന്നത് രക്തചംക്രമണത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.

പേരക്ക നമ്മുടെ ആരോഗ്യത്തിന് ഗുണകരമാണ്, എന്നാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ ഈ പഴം കഴിയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഇത് വയറുവേദനയ്ക്കും ഛർദ്ദിക്കും കാരണമാകും.

പേരയ്ക്കയുടെ ഗുണം തണുപ്പാണ്. അതിനാൽ ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർ പേരക്ക കഴിക്കരുത്, കാരണം, നിങ്ങളുടെ രോഗാവസ്ഥ മാറാന്‍ ഏറെ സമയമെടുക്കും.  

എക്സിമ ബാധിച്ചവരും പേരക്ക കഴിക്കരുത്, കാരണം ഇത് കഴിക്കുന്നത് ചർമ്മ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും. ഇവര്‍ പേരയില കഴിയ്ക്കുന്നതും ഒഴിവാക്കണം. 

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും പേരയ്ക്ക കഴിവതും കഴിയ്ക്കാ തിരിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ വളരെ കുറഞ്ഞ അളവില്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇതുബ് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ ബാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News