സാരിയിൽ തിളങ്ങി താരപുത്രി;ഏറ്റെടുത്ത് സോഷ്യൽമീഡിയ

പൂർണിമയുടെ ഫാഷൻ ലേബലായ പൂർണയിൽ നിന്നാണ് സാരി തയ്യാറാക്കിയത്

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 11:09 AM IST
  • ചുവപ്പ് സാരിയിൽ സുന്ദരിയായി താരപുത്രി പ്രാർത്ഥന
  • സിംപിൾ വർക്കുകൾ മാത്രമാണ് സാരിയിൽ ഉള്ളത്
  • എംബ്രോയ്ഡറി ചെയ്ത സ്ലീവ്ലസ് ബ്ലൗസും ആണ് പെയർ ചെയ്തത്
 സാരിയിൽ തിളങ്ങി താരപുത്രി;ഏറ്റെടുത്ത് സോഷ്യൽമീഡിയ

ചുവപ്പ് സാരിയിൽ സുന്ദരിയായി താരപുത്രി പ്രാർത്ഥന. സ്കൂളിലെ ഫെയർവെല്ലിന് ചുവപ്പ് സാരിയിലെത്തിയ ഇന്ദ്രജിത്ത് പൂർണ്ണിമ ദമ്പതികളുടെ മകൾ പ്രാർത്ഥനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. സാരിയിലുള്ള ചിത്രങ്ങൾ പ്രാർത്ഥന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പൂർണിമയുടെ ഫാഷൻ ലേബലായ പൂർണയിൽ നിന്നാണ് സാരി തയ്യാറാക്കിയത്. 

സിംപിൾ വർക്കുകൾ മാത്രമാണ് സാരിയിൽ ഉള്ളത്. സാരിക്കൊപ്പം എംബ്രോയ്ഡറി ചെയ്ത സ്ലീവ്ലസ് ബ്ലൗസും ആണ് പെയർ ചെയ്തത്. ഹെയർസ്റ്റൈലിലും മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. ആഭരണങ്ങളിലും അതേ സിംപ്ലിസിറ്റി ഫോളോ ചെയ്യുന്നുണ്ട് പ്രാർത്ഥന.സാരിക്ക് അനുയോജ്യമായ ഒരു സ്റ്റൈലഷ് ഹാൻഡ് ബാഗും ഒപ്പമുണ്ട്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Prarthana Indrajith Sukumaran (@prarthanaindrajith)

'മോഹൻലാൽ'എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന പാട്ടിലൂടെയാണ് പ്രാർത്ഥന ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തിലേറെ ഫോളേവേഴസ് ഉള്ള പ്രാർത്ഥ പാട്ടും നൃത്തവുമൊക്കെയായി സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News