Monsoon Health: മഴ നനഞ്ഞുവന്നാൽ ഒരു ചൂടുള്ള ചായ കുടിക്കണമെന്ന് തോന്നാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കൂ...

Monsoon health: മഴ നനഞ്ഞ് തണുത്ത് വരികയാണെങ്കിൽ ചൂടോടെ ഒരു ചായ കുടിക്കാൻ തോന്നും. എന്നാൽ മഴ നനഞ്ഞ ശേഷം ചായ കുടിക്കുന്നത് നല്ലതാണോ?

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 02:45 PM IST
  • മഴ നനഞ്ഞ ശേഷം ചായ പോലുള്ള ചൂടുള്ള പാനീയങ്ങൾ ഉടനടി കഴിക്കരുതെന്ന് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. പൂനം ദുനേജ പറയുന്നു
  • മഴ നനഞ്ഞ് വന്നാൽ ആദ്യം കുളിക്കുന്നതാണ് നല്ലത്
  • ഒരു ടവൽ ഉപയോഗിച്ച് തല തുടയ്ക്കുക
  • തലയിൽ വെള്ളം നിൽക്കുന്നത് ജലദോഷം, പനി, നീർക്കെട്ട് എന്നിവയ്ക്ക് കാരണമാകും
Monsoon Health: മഴ നനഞ്ഞുവന്നാൽ ഒരു ചൂടുള്ള ചായ കുടിക്കണമെന്ന് തോന്നാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കൂ...

മഴയിൽ നനയുക എന്നത് വളരെ മനോഹരമായ ഒരു അനുഭൂതിയാണ്. എന്നാൽ മഴക്കാലം ജലദോഷം, ചുമ, പനി, വയറിളക്കം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് വരുന്നു. പ്രത്യേകിച്ച് പ്രതിരോധശേഷി കുറവുള്ള ആളുകളെ മഴക്കാല രോ​ഗങ്ങൾ വേ​ഗത്തിൽ ബാധിക്കുന്നു. മഴ നനഞ്ഞ് തണുത്ത് വരികയാണെങ്കിൽ ചൂടോടെ ഒരു ചായ കുടിക്കാൻ തോന്നും. എന്നാൽ മഴ നനഞ്ഞ ശേഷം ചായ കുടിക്കുന്നത് നല്ലതാണോ?

മഴ നനഞ്ഞ ശേഷം ചായ പോലുള്ള ചൂടുള്ള പാനീയങ്ങൾ ഉടനടി കഴിക്കരുതെന്ന് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. പൂനം ദുനേജ പറയുന്നു. ആദ്യം നനഞ്ഞ വസ്ത്രങ്ങൾ മാറ്റുക. മഴ നനഞ്ഞ് വന്നാൽ ആദ്യം കുളിക്കുന്നതാണ് നല്ലത്. ഒരു ടവൽ ഉപയോഗിച്ച് തല തുടയ്ക്കുക. തലയിൽ വെള്ളം നിൽക്കുന്നത് ജലദോഷം, പനി, നീർക്കെട്ട് എന്നിവയ്ക്ക് കാരണമാകും. തുടർന്ന് ശരീരത്തിൽ ആൻറി ബാക്ടീരിയൽ ക്രീം പുരട്ടുക. ഇത് ബാക്ടീരിയയെ അകറ്റാനും അലർജി തടയാനും സഹായിക്കും.

ALSO READ: Fenugreek Seeds Benefits: വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

തേനോ നാരങ്ങയോ ചേർത്ത് ചൂടുള്ള ചായ കുടിക്കുന്നത് നല്ലതാണ്. തേനിലും നാരങ്ങയിലും വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അത് ഇൻഫ്ലുവൻസയെ പ്രതിരോധിക്കും. ചായ കുടിച്ചതിന് ശേഷം, അൽപ്പം വിശ്രമിക്കുകയും ചെയ്യാം. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. ചായയിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ശുദ്ധമായ വെള്ളം മാത്രമാണ് കുടിക്കാൻ ഉപയോ​ഗിക്കുന്നതെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News