മെഡിറ്ററേനിയൻ ഭക്ഷണം പ്രത്യുത്പാദന ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. മെഡിറ്ററേനിയൻ ഡയറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പ്രത്യുത്പാദന ശേഷി വർധിപ്പിക്കും. വന്ധ്യതാ ചികിത്സയിലും ഇവ പ്രധാന പങ്കുവഹിക്കുന്നു. മോനാഷ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സൺഷൈൻ കോസ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയ എന്നീ യൂണിവേഴ്സിറ്റികൾ ചേർന്ന് നടത്തിയ അവലോകനത്തിൽ, മെഡിറ്ററേനിയൻ ഭക്ഷണക്രമം പുരുഷ ബീജത്തിന്റെ ഗുണനിലവാരം, പ്രത്യുൽപാദനക്ഷമത, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എആർടി) എന്നിവയെ മികച്ചതാക്കുമെന്ന് കണ്ടെത്തി.
മെഡിറ്ററേനിയൻ ഡയറ്റിന്റെ ഗുണങ്ങൾ ദമ്പതികളുടെ ഗർഭധാരണ സാധ്യത മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. വന്ധ്യത ലോകമെമ്പാടുമുള്ള 48 ദശലക്ഷം ദമ്പതികളെയും 186 ദശലക്ഷം വ്യക്തികളെയും ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. മെഡിറ്ററേനിയൻ ഭക്ഷണ രീതി പിന്തുടരുന്നത് പ്രത്യുൽപാദന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്ന് യുനിസ ഗവേഷകനായ ഡോ. ഇവാഞ്ചലിൻ മാന്ത്സിയോറിസ് പറഞ്ഞു.
"വീക്കം സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്നും ബീജത്തിന്റെ ഗുണനിലവാരം, ആർത്തവചക്രം, ഇംപ്ലാന്റേഷൻ എന്നിവയെ ബാധിക്കുമെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. അതിനാൽ, ഈ പഠനത്തിൽ, മെഡിറ്ററേനിയൻ ഭക്ഷണക്രമം പോലെയുള്ള വീക്കം കുറയ്ക്കുന്ന ഒരു ഭക്ഷണക്രമം എങ്ങനെ പ്രത്യുൽപാദന ഫലങ്ങൾ മെച്ചപ്പെടുത്തുമെന്നതിന് സംബന്ധിച്ചാണ് വിശകലനം നടത്തിയത്. " ഡോ. ഇവാഞ്ചലിൻ മാന്ത്സിയോറിസ് വ്യക്തമാക്കി. മെഡിറ്ററേനിയൻ ഭക്ഷണക്രമം പ്രാഥമികമായി സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിൽ ധാന്യങ്ങൾ, എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, പഴങ്ങൾ, പച്ചക്കറികൾ, ബീൻസ്, പയറുവർഗ്ഗങ്ങൾ, പരിപ്പ്, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
തൈര്, ചീസ്, മത്സ്യം, ചിക്കൻ, മുട്ട പോലുള്ള പ്രോട്ടീൻ ഉറവിടങ്ങൾ, റെഡ് മീറ്റ് എന്നിവ മെഡിറ്ററേനിയൻ ഡയറ്റിൽ ചെറിയ അളവിലേ മെഡിറ്ററേനിയൻ ഡയറ്റിൽ ചേർക്കുന്നുള്ളൂ. മെഡിറ്ററേനിയൻ ഡയറ്റും ഫെർട്ടിലിറ്റിയും ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റുകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് പ്രയോജനപ്രദമായിരിക്കുമെന്ന് മോനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ സൈമൺ അലെസി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...