രണ്ട് മാസം കൊണ്ട് അഫ്ന വരച്ചത് 60 ചിത്രങ്ങൾ; എക്സിബിഷൻ കാണാൻ അലൻസീയറും ; വഴികാട്ടിയായി അധ്യാപകൻ സജിത്ത്

ഇത് അഫ്‌ന. വരകള്‍ കൊണ്ട് ജീവിതം വരച്ച് കൂട്ടുന്ന പന്ത്രണ്ട് കാരി.60 ചിത്രങ്ങൾ വരച്ച് ശ്രദ്ധേയമായിരിക്കുകയാണ് ഈ പെൺകുട്ടി.  

Written by - Abhijith Jayan | Last Updated : Jan 31, 2022, 06:49 PM IST
  • പുതുക്കുറുച്ചി സെന്റ് മൈക്കില്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ പന്ത്രണ്ട് കാരി ഇന്ന് വരകളുടെ ലോകത്തു കൂടി അനുസ്യൂതം യാത്ര തുടരുകയാണ്.
  • കൊവിഡ് വ്യാപനം ശക്തമായതോടെ സ്കൂളുകൾ ദീർഘനാൾ അടച്ചിടേണ്ടി വന്നപ്പോൾ അഫ്ന പൂർണമായും വീട്ടിലൊതുങ്ങി കഴിഞ്ഞുകൂടുകയായിരുന്നു.
  • ഇക്കാലം ക്രിയാത്മകമായി വിനിയോ​ഗിക്കാൻ അഫ്നയ്ക്ക് കൂട്ടായി അധ്യാപകൻ സജിത്തും ഒപ്പം കൂടി.
രണ്ട് മാസം കൊണ്ട് അഫ്ന വരച്ചത് 60 ചിത്രങ്ങൾ; എക്സിബിഷൻ കാണാൻ അലൻസീയറും ; വഴികാട്ടിയായി അധ്യാപകൻ സജിത്ത്

തിരുവനന്തപുരം: ഇനി പറയുന്നത് വരകൾ കൊണ്ട് ജീവിതത്തെ അർഥപൂർണമാക്കുന്ന ഒരു പന്ത്രണ്ട് കാരിയുടെ ജീവിതത്തെക്കുറിച്ചാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഈ സുന്ദരക്കാഴ്ച. ജില്ലയിലെ തീരദേശ ഗ്രാമമായ കഠിനംകുളം ചേരമാന്‍തുരുത്ത് കിഴക്കേ തൈവിളാകത്തു വീട്ടില്‍ പരേതനായ സുധീറിന്റെയും ഷഹനയുടെയും രണ്ടു മക്കളില്‍ മൂത്തവളാണ് അഫ്‌ന. പുതുക്കുറുച്ചി സെന്റ് മൈക്കില്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ പന്ത്രണ്ട് കാരി ഇന്ന് വരകളുടെ ലോകത്തു കൂടി അനുസ്യൂതം യാത്ര തുടരുകയാണ്.

കൊവിഡ് വ്യാപനം ശക്തമായതോടെ സ്കൂളുകൾ ദീർഘനാൾ അടച്ചിടേണ്ടി വന്നപ്പോൾ അഫ്ന പൂർണമായും വീട്ടിലൊതുങ്ങി കഴിഞ്ഞുകൂടുകയായിരുന്നു. ഇക്കാലം ക്രിയാത്മകമായി വിനിയോ​ഗിക്കാൻ അഫ്നയ്ക്ക് കൂട്ടായി അധ്യാപകൻ സജിത്തും ഒപ്പം കൂടി. ഓണ്‍ലൈനിലായിട്ട് പോലും അധ്യാപകൻ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ അഫ്‌ന സമയബന്ധിതമായി ചെയ്യ്ത് തീര്‍ത്തിരുന്നു. അഫ്നയുടെ കഴിവുകളെ തേച്ചു മിനുക്കിയെടുത്ത് സജിത്ത് മാർ​ഗനിർദേശങ്ങൾ നൽകി. 

ALSO READ : നറുനീണ്ടി സർബത്തും കബീറിക്കയും; രൂചിയൂറും സർബത്ത് വെറും 20 രൂപയ്ക്ക്; പതിറ്റാണ്ടുകൾ പഴക്കമുള്ള ബിസ്മി സർബത്ത് കടയിലെ വിശേഷങ്ങൾ!!!

ഇതോടെ ഇക്കാലയളവിൽ അഫ്നയ്ക്ക് വരയ്ക്കാൻ കഴിഞ്ഞത് നിരവധി ആശയങ്ങളിൽ ചാലിച്ച 60ഓളം ചിത്രങ്ങളാണ്. സ്കൂളിൽ അഫ്ന വരച്ച ചിത്രങ്ങൾ ചേർത്ത് എക്സിബിഷനും സംഘടിപ്പിച്ചതോടെ അഫ്നയുടെ സു​ഹൃത്തുക്കളും ഡബിൾ ഹാപ്പി. അഫ്‌ന പഠിക്കുന്ന സ്‌ക്കൂളില്‍ തന്നെ അദ്ധ്യാപകര്‍ മുന്‍കൈയ്യെടുത്ത് സംഘടിപ്പിച്ച എക്‌സിബിഷന്‍ കാണാന്‍ സിനിമാ താരം അലന്‍സിയര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖരാണ് എത്തിയതും ശ്രദ്ധേയമായി.

സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ അധ്യാപകൻ സജിത്തും അഫ്‌നയുടെ വരകള്‍ക്ക് പൂർണമായ സഹായവുമായി വീണ്ടും ഒപ്പം ചേർന്നു. അങ്ങനെയാണ് അഫ്‌നയുടെ ചിത്രങ്ങൾക്ക് ജീവൻ വച്ചത്. രാവും പകലും അവള്‍ വരച്ച് കൂട്ടിയ ചിത്രങ്ങൾക്ക് പറയാന്‍ കഥകള്‍ ഏറെയുണ്ടായിരുന്നു. രണ്ട് മാസം കൊണ്ട് അഫ്‌ന വരച്ചത് 60 ചിത്രങ്ങള്‍. 

ALSO READ : ദേ അളിയൻസിലെ മുട്ട പൊട്ടിത്തെറിച്ചതിന്റെ വിശേഷങ്ങൾ; കേശവദാസപുരത്തെ വിനുവിൻ്റെ തട്ടുകട!

ഓരോ ചിത്രത്തിന്റെയും പുറകിലോട്ട് കണ്ണോടിച്ചാല്‍ കാണാം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും അവള്‍ വരകള്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മഹാമാരിയും, മതമൈത്രിയുമൊക്കെ വിളിച്ച് പറയുന്ന നിരവധി ചിത്രങ്ങള്‍ക്കൊപ്പം വിവിധ സംസ്‌ക്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ക്കും ഈ 12-ാം വയസില്‍ അഫ്‌ന ജന്മം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് പ്രത്യേകത.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News