തിരുവനന്തപുരം: ഇനി പറയുന്നത്, തലസ്ഥാന നഗരിയിൽ നിന്നുള്ള ഒരു കൗതുകക്കാഴ്ച കുറിച്ചാണ്. ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ഭീമൻ അനക്കോണ്ടയെ മണ്ണിൽ നിർമ്മിച്ച് ശ്രദ്ധനേടുകയാണ് കാട്ടാക്കട കുറ്റിച്ചലിലെ ആകാശ് എന്ന ചെറുപ്പക്കാരൻ. ആകാശ് നിർമ്മിച്ച അനക്കോണ്ടയെ കണ്ട് ഒരേസമയം ആശ്ചര്യത്തോടെയും അമ്പരപ്പോടെയും നോക്കി നിൽക്കുകയാണ് നാട്ടുകാരും പ്രദേശവാസികളും. അനക്കോണ്ട ഹിറ്റായതിന് പിന്നാലെ മുതലയെ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ആകാശ്.
റബ്ബർ തോട്ടതിനരികെ നീണ്ടു നിവർന്ന് നാക്ക് പുറത്തേക്ക് തള്ളി വളഞ്ഞു പുളഞ്ഞു കിടക്കുന്ന അനക്കോണ്ടയെന്ന ഭീമൻ പെരുമ്പാമ്പിനെ കണ്ടാൽ ആരും പെട്ടെന്നൊന്ന് ഞെട്ടി പേടിച്ച് പോകും. എന്നാൽ, അനക്കോണ്ടയുടെ അടുത്തേക്ക് പോകുമ്പോഴാണ് യാഥാർഥ്യം മനസ്സിലാകുന്നത്. മണ്ണ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ സമീപത്ത് നിന്നുപോലും ഫോട്ടോയെടുക്കാനും കൗതുക കാഴ്ച കാണാനുമായി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
ALSO READ : ടിക്ടോക് താരം ലക്ഷ്മി ഇവിടെയുണ്ട്; കുടുംബം പോറ്റാന്‍ കുലുക്കി സര്‍ബത്തുമായി
ആകാശ് നാല് ദിവസം കൊണ്ടാണ് ഭീമൻ പെരുമ്പാമ്പിനെ നിർമ്മിച്ചത്. ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഉപരിപഠനം നടത്തുകയാണ് 23കാരനായ ഇദ്ദേഹം. തൻ്റെ യൂടൂബ് ചാനലായ ജി.ജെ മൗഗ്ലിയിൽ ഉൾപ്പെടുത്തുന്നതിലേക്കായാണ് വ്യത്യസ്ത വീഡിയോകൾ നിർമ്മിക്കുന്നത്.
അടുത്ത ലക്ഷ്യം പെരുമ്പാമ്പിനെ മാറ്റി മുതലയെ നിർമ്മിക്കുകയാണെന്ന് ആകാശ് പറയുന്നു. എന്നാൽ, അനക്കോണ്ടയെ നിലനിർത്തിക്കൊണ്ട് മുതലയെ നിർമിച്ചു കൂടെ എന്നാണ് നാട്ടുകാർ ആകാശിനോട് ചോദിക്കുന്നത്. കൗതുകക്കാഴ്ച വൈറലായതോടെ പ്രദേശവാസികൾക്കും നാട്ടുകാർക്കും ഇത് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു. ബിരുദം പൂർത്തിയാക്കിയശേഷമുള്ള ഉപരിപഠനമാണ് നിലവിലുള്ള ആകാശിൻ്റെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായുള്ള പരിശീലനമാണ് ഇത്തരം പരീക്ഷണ നിർമ്മിക്കലുകളെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു.
ALSO READ : Disappearing Unique Places in India : ഇന്ത്യയിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ചില സ്ഥലങ്ങൾ
കുറ്റിച്ചൽ പരുത്തിപ്പള്ളി പാണംകുഴി ആകാശ് ഭവനിൽ ഗീരിഷ്കുമാർ - ജയപ്രഭ ദമ്പതികളുടെ മകനാണ് ആകാശ് ജിജി. അച്ഛൻ ഗിരീഷ് കുമാർ കൂലിപ്പണിക്കാരനും അമ്മ ജയപ്രഭ തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലുള്ള അനാഥാലയത്തിലെ ജീവനക്കാരിയുമാണ്.
ALSO READ : Pregnancy Tourism : ആര്യൻ വംശത്തിലുള്ള കുട്ടികളെ വേണം; യുവതികൾ ഗർഭം ധരിക്കാൻ ലഡാക്കിലേക്ക്
അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന ചെറു കുടുംബം നൽകുന്ന പിന്തുണയാണ് തൻ്റെ ഏറ്റവും വലിയ പ്രോത്സാഹനമെന്ന് ആകാശ് സന്തോഷത്തോടെ പറയുന്നു. സുഹൃത്തുക്കളുടെ ആത്മാർത്ഥമായ പ്രോത്സാഹനം മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് തനിക്ക് വഴികാട്ടിയാണ്. പുതിയ പരീക്ഷണ നിർമ്മിക്കലുകൾ തുടരുമെന്നും ഇതൊക്കെ കാണാൻ ഏവർക്കും യൂട്യൂബിലൂടെ സൗകര്യം ഒരുക്കുമെന്നും ആകാശ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA