നിങ്ങൾ ഒരു കെമിക്കൽ ഫ്രീ ഹെയർ ഡൈ അന്വേഷിച്ച് നടക്കുകയാണോ? എങ്കിൽ ഇതാ ഒരു അടി പോളി ഹെയർ ഡൈ. വീട്ടിൽ തയ്യാറാക്കാവുന്ന ഇതിൽ പ്രധാനമായും വേണ്ടത് തേങ്ങയുടെ ചിരട്ടയാണ്. ഇത് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ല, പാർശ്വഫലങ്ങളൊന്നുമില്ല എന്നതാണ് ഹൈലൈറ്റ്.
ചിരട്ട കൊണ്ട് ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കാം
അതിനായി ഒരു ചിരട്ട എടുക്കുക. അത് നന്നായി കത്തിച്ചെടുക്കുക. ശേഷം അൽപ്പം ബദാമും കർപ്പൂരവും പൊടിച്ച് എടുക്കുക. ശേഷം ഈ പൊടികൾ ചിരട്ട നന്നായി പൊടിച്ചതിലേക്ക് യോജിപ്പിച്ച് അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് മൂന്നും നന്നായി ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത ഹെയർ ഡൈ റെഡി.
തയ്യാറാക്കിയ മിശ്രിതം നരച്ച മുടിയുടെ ഭാഗത്ത് പുരട്ടുക. ഏകദേശം 30-40 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ പ്രകൃതിദത്ത ഹെയർ ഡൈ നിങ്ങളുടെ മുടി തൽക്ഷണം കറുപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...