Fitness | നിങ്ങളുടെ ഫിറ്റ്നസ് പ്രതിജ്ഞകൾ നടപ്പിലാക്കാൻ ഇതാ പത്ത് വഴികൾ

പലർക്കും ഫിറ്റ്‌നസ് പ്രതിജ്ഞകൾ പാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിന്റെ ഫലമായി അവരുടെ വ്യായാമം താളം തെറ്റുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 07:18 PM IST
  • നിങ്ങളിൽ ചിലർ ജങ്ക് ഫുഡുകൾക്ക് അടിമകളായിരിക്കാം
  • ചിലർക്ക് ഇത് വളരെ വേ​ഗത്തിൽ ഒഴിവാക്കാൻ സാധിക്കും
  • ചിലർക്ക് വളരെ പെട്ടെന്ന് ശീലങ്ങൾ മാറ്റാൻ സാധിച്ചെന്ന് വരില്ല
  • എന്നാൽ ക്രമേണ ഇവയുടെ അളവ് കുറച്ച് കൊണ്ടുവരേണ്ടത് ആവശ്യമാണ്
Fitness | നിങ്ങളുടെ ഫിറ്റ്നസ് പ്രതിജ്ഞകൾ നടപ്പിലാക്കാൻ ഇതാ പത്ത് വഴികൾ

നമ്മളെല്ലാവരും ആരോഗ്യമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇതിനായി വ്യായാമം ചെയ്യാൻ നമ്മൾ പലപ്പോഴും പ്രതിജ്ഞകൾ എടുക്കാറുമുണ്ട്. എന്നാൽ എത്ര തവണ നമ്മൾ ഈ പ്രതിജ്ഞകളും തീരുമാനങ്ങളും പാലിക്കുന്നുണ്ട്. പലർക്കും ഫിറ്റ്‌നസ് പ്രതിജ്ഞകൾ പാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിന്റെ ഫലമായി അവരുടെ വ്യായാമം താളം തെറ്റുന്നു. പൂനെയിലുള്ള ഫിറ്റ്‌നസ് കോച്ച് ചിരാഗ് ബർജാത്യ ഫിറ്റ്നസ് പ്രതിജ്ഞകൾ എങ്ങനെ പാലിക്കാമെന്നതിന് ചില വഴികൾ പറഞ്ഞു തരുന്നു.

ബുദ്ധിമുട്ടേറിയ പ്രതിജ്ഞകളിലേക്ക് ആദ്യമേ തിരിയാതിരിക്കുക: ജനുവരിയിൽ നിങ്ങൾക്ക് 10 കിലോ ഭാരം കുറയും എന്നതുപോലുള്ള ഉപരിപ്ലവമായ ലക്ഷ്യത്തിലേക്ക് കടക്കുന്നത് ഒഴിവാക്കുക. പകരം, എളുപ്പത്തിൽ നേടിയെടുക്കാവുന്ന ഹ്രസ്വകാല കാര്യങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ആദ്യ ആഴ്‌ചയിൽ ചെറിയ രീതിയിൽ ആരംഭിച്ച് വ്യായാമം പതികെ ദീർഘിപ്പിക്കുക.

ഡി-അഡിക്ഷൻ എല്ലാവർക്കും വ്യത്യസ്തമാണ്: നിങ്ങളിൽ ചിലർ സിഗരറ്റ്, മദ്യം, മധുരപലഹാരങ്ങൾ, പിസ്സ, ബർഗർ, കേക്ക് തുടങ്ങിയ ജങ്ക് ഫുഡുകൾക്ക് അടിമകളായിരിക്കാം. ചിലർക്ക് ഇത് വളരെ വേ​ഗത്തിൽ ഒഴിവാക്കാൻ സാധിക്കും. ചിലർക്ക് വളരെ പെട്ടെന്ന് ശീലങ്ങൾ മാറ്റാൻ സാധിച്ചെന്ന് വരില്ല. എന്നാൽ ക്രമേണ ഇവയുടെ അളവ് കുറച്ച് കൊണ്ടുവരേണ്ടത് ആവശ്യമാണ്.

നല്ല ശരീരഘടനയ്ക്ക് സമയമെടുക്കും: വെറും 12 ആഴ്ചകൾക്കുള്ളിൽ എബിഎസ് ഉള്ള ശരീരഘടന കൈവരിക്കാൻ കഴിയുമെന്ന തരത്തിലൊക്കെ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിങ്ങൾ പരസ്യം കണ്ടിരിക്കാം. എന്നാൽ, ചിട്ടയായ വ്യായാമം ദീർഘനാൾ ചെയ്യുന്നതിലൂടെ മാത്രമേ നല്ല ശരീരഘടന സ്വന്തമാക്കാൻ സാധിക്കൂ.

നിശ്ചയദാർഢ്യമാണ് പ്രധാനം: കൂടുതൽ നേരം സോഷ്യലൈസ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്തതിനാൽ പലരും വ്യായാമങ്ങൾ ഒഴിവാക്കാറുണ്ട്. എന്നാൽ നിശ്ചയദാർഢ്യത്തോടെ വ്യായാമത്തിൽ ഏർപ്പെട്ടാൽ നിങ്ങൾക്ക് ആരോ​ഗ്യകരമായ ഒരു ശരീരഘടന ലഭിക്കുക തന്നെ ചെയ്യും.

ഇല്ല എന്ന് പറയാൻ പഠിക്കുക: എല്ലാ ഫോഴ്‌സ് ഫീഡർമാരോടും 'നോ' പറയാൻ പഠിക്കുക. ജങ്ക് ഫുഡുകളോ അല്ലെങ്കിൽ ഡയറ്റിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങളോ കുറച്ച് കഴിച്ചാൽ കുഴപ്പമില്ലെന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ പലർക്കും ഇത് വീണ്ടും ഇത്തരം ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകും. വീണ്ടും അവ ഉപേക്ഷിക്കുക വളരെ ബുദ്ധിമുട്ടേറിയതാകും.

ഒരിക്കലും ആളുകളെ നിർബന്ധിച്ച് ഭക്ഷണം നൽകരുത്: നിർബന്ധിച്ച് ഭക്ഷണം നൽകിക്കൊണ്ട് നിങ്ങളുടെ അടുപ്പക്കാരോട് സ്നേഹം കാണിക്കേണ്ട ആവശ്യമില്ല. പകരം ശരിയായ അളവിൽ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ബോധവാന്മാരാകുന്നതും നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. നിങ്ങളുടെ കുട്ടികളെയും ഇതുതന്നെ പഠിപ്പിക്കുക.

നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ശീലം തിരഞ്ഞെടുക്കുന്നു: നിങ്ങൾ അമിതവണ്ണമുള്ളവരും അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നവരുമാണെങ്കിൽ, ഓർക്കുക, നിങ്ങളുടെ കുട്ടികളും അത് ചെയ്യാൻ തുടങ്ങും. നിങ്ങളുടെ കുട്ടികൾ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ ആദ്യ ശ്രമം നടത്തുകയും ആത്മനിയന്ത്രണം ശീലിക്കുകയും വേണം.

മാനസികമായി സ്വയം പരിശീലിപ്പിക്കുക: 'ഒരിക്കൽ മാത്രമേ ജീവിക്കൂ, നമുക്ക് ഭക്ഷണം ആസ്വദിക്കാം' എന്ന് തോന്നുന്ന ദിവസങ്ങൾ വരും. ഇത്തരം ചിന്തകൾ നിങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ക്ഷമയുടെ ഫലം മികച്ചതാകും: നിങ്ങളുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കുകയും നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പൂർണ്ണ നിയന്ത്രണം നേടുകയും ചെയ്തുകഴിഞ്ഞാൽ, ആരോ​ഗ്യകരമായ ശരീരഘടന നിങ്ങൾക്ക് സ്വന്തമാക്കാനാകും. ഇടയ്‌ക്കിടെ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം നിങ്ങൾക്ക് കഴിക്കാനുമാകും.

ബോണസ് നുറുങ്ങുകൾ: ദിവസവും നിങ്ങളുടെ ഭാരം പരിശോധിക്കുക. ദിവസവും ഭാരം പരിശോധിക്കുന്നത് ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഭാരം പരിശോധിക്കുക. വ്യായാമത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പുരോഗതി മറ്റാരുമായും താരതമ്യം ചെയ്യരുത്. പ്രചോദനം നിങ്ങളുടെ ഉള്ളിൽ നിന്ന് തന്നെയാണ് ഉണ്ടാകേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News