അമിതമായി പാൽ കുടിച്ചാൽ ഈ ​ഗുരുതരമായ രോ​ഗങ്ങൾ ഉണ്ടാകാം

 പാൽ അമിതമായി കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ, കൂടുതൽ അളവിൽ പാൽ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 03:02 PM IST
  • പാലിൽ ഒന്നല്ല, ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
  • ഇത് അമിതമായി കുടിച്ചാൽ, ചർമ്മവുമായി ബന്ധപ്പെട്ട് ഗുരുതരമായ പല പ്രശ്നങ്ങളും ഉണ്ടാകാം.
  • പാൽ അമിതമായി കുടിക്കുന്നത് ചർമ്മ അലർജികൾക്കും മുഖക്കുരു, ചുവന്ന ചുണങ്ങ് തുടങ്ങി മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും.
അമിതമായി പാൽ കുടിച്ചാൽ ഈ ​ഗുരുതരമായ രോ​ഗങ്ങൾ ഉണ്ടാകാം

ശരീരത്തിന് കാൽഷ്യം ലഭിക്കുന്ന ഏറ്റവും നല്ല ഉറവിടമാണ് പാൽ. ദിവസവും ഒരു ഗ്ലാസ് പാൽ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകുമെന്നാണ് വിശ്വാസം. പാലും പാൽ ഉൽപ്പന്നങ്ങളും ഇഷ്ടപ്പെടാത്തവരായി അധികം ആളുകൾ ഉണ്ടാവില്ല. എന്നാൽ പാൽ അമിതമായി കുടിക്കുന്നത് ചില ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നുള്ള കാര്യം എത്ര പേർക്ക് അറിയാം. വയറ്റിലെ കൊഴുപ്പ് വർദ്ധിക്കുന്നത് മുതൽ പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളാണ് അമിതമായി പാൽ കുടിക്കുന്നതിലൂടെ ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ ആവശ്യത്തിന് അളവിൽ മാത്രമെ പാൽ കുടിക്കാവുള്ളൂ. 

അമിതമായി പാൽ കുടിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

1. ആവശ്യത്തിൽ കൂടുതലായി പാൽ കുടിക്കുന്നവരിൽ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാണാറുണ്ട്. പാൽ അമിതമായി കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഇത് അമിതമായി കഴിക്കുന്നത് വായുവിന്റെ പ്രശ്നം, വയറുവേദന തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണമാകും. അതിനാൽ, കൂടുതൽ അളവിൽ പാൽ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. 

Also Read: Workout Tips: വ്യായാമത്തിന് ശേഷം ഇത് മാത്രം ചെയ്യരുത്: ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം

 

2. അമിതമായി പാൽ കുടിക്കുന്നവർക്ക് ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാലിൽ ഒന്നല്ല, ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് അമിതമായി കുടിച്ചാൽ, ചർമ്മവുമായി ബന്ധപ്പെട്ട് ഗുരുതരമായ പല പ്രശ്നങ്ങളും ഉണ്ടാകാം. ഇത് അമിതമായി കുടിക്കുന്നത് ചർമ്മ അലർജികൾക്കും മുഖക്കുരു, ചുവന്ന ചുണങ്ങ് തുടങ്ങി മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ, ഇത് പരിമിതമായ അളവിൽ മാത്രം കുടിക്കുക. ദിവസവും ഒരു ഗ്ലാസ് പാൽ കഴിക്കാം. അത് ആരോഗ്യത്തിന് നല്ലതാണ്.

3. പാൽ അമിതമായി കഴിച്ചാൽ, ക്ഷീണവും അലസതയും ഉണ്ടാകാം. കാരണം അമിത അളവിൽ പാൽ കുടിക്കുമ്പോൾ‌ അത് ദഹിക്കാൻ പ്രയാസമായിരിക്കും. അങ്ങനെ എപ്പോഴും ഉറക്കം തൂങ്ങും. ഈ ലക്ഷണങ്ങളെ ലീക്കി ഗട്ട് സിൻഡ്രോം എന്നും വിളിക്കുന്നു.

Also Read: ഈ വിറ്റാമിന്റെ കുറവ് മുടി വരണ്ടതാക്കുന്നു, ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാം

 

4. അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം: പാൽ ധാരാളമായി കഴിക്കുന്നത് അമിതവണ്ണത്തിനും വയറ്റിലെ കൊഴുപ്പിനും ഉള്ള സാധ്യത രണ്ട് മടങ്ങ് വർദ്ധിപ്പിക്കുന്നു. അതേസമയം, നിങ്ങൾ പാൽ കഴിക്കുകയാണെങ്കിൽപ്പോലും, പ്രത്യേകിച്ച് ക്രീം അടങ്ങിയ പാൽ മാത്രമേ കഴിക്കാവൂ. അത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് അല്ലെങ്കിൽ പൊണ്ണത്തടി വർദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News