ആലപ്പുഴ: വിൽപ്പനക്കായി എത്തിച്ച ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും ചെങ്ങന്നൂർ പോലീസും സംയുക്തമായി ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാൾ മാൽഡ സ്വദേശിയായ ഹസാർട്ടിൽ അനിഖ്വലിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 103.32 ഗ്രാം ഹെറോയിനാണ് പിടികൂടിയത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാണ് യുവാവിനെ അന്വേഷണ സംഘം പിടികൂടിയത്. എസ്എച്ച്ഒ എ സി വിപിൻ, എസ് ഐമാരായ പി എസ് ഗീതു, രാജീവ്, സാലി, സീനിയർ സി പി ഒ അരുൺ പാലയൂഴം, സി പി ഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയായ അനിഖ്വലിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: 2025 ൽ രാഹു കൃപയാൽ ഇവർ മിന്നിത്തിളങ്ങും, ലഭിക്കും ധനനേട്ടവും പദോന്നതിയും!
വ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ
വ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. സംഭവത്തിലെ പ്രധാന പ്രതി ഉൾപ്പെടെ കൂടുതൽ പേർക്കുള്ള തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.
പെരുമ്പഴുതൂർ ജംഗ്ഷനിൽ പ്രൊഫഷൻ സ്റ്റോർ നടത്തിവന്നിരുന്ന പെരുമ്പഴുതൂർ കൃപാസനത്തിൽ രാജൻ എന്ന 60 കാരനെ കൊലപ്പെടുത്താൻ കൊട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്നുപേരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. അരുവിക്കര മുണ്ടേല മേലെവിള വീട്ടിൽ രഞ്ജിത്ത് (34), പാങ്ങോട് കല്ലറ ഒഴുകുപാറ എസ് ജി ഭവനിൽ സാം (29), നെടുമങ്ങാട് പത്താം കല്ലിൽ തോട്ടരികത്ത് വീട്ടിൽ സുബിൻ ( 32) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.