ശരിയായി ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കുമെന്ന് എല്ലാവർക്കും അറിയാം. അത് നിരവധി ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും. എന്നാൽ ഒരാളുടെ പ്രായത്തിനനുസരിച്ചാണ് എത്ര മണിക്കൂറുകൾ ഉറങ്ങണമെന്ന് തീരുമാനിക്കേണ്ടത്. അത്പോലെ തന്നെ കൂടുതൽ നേരം ഉറങ്ങുന്നതും ശരീരത്തിന് വളരെ ദോഷകരമാണ്.
എത്ര നേരമാണ് ഉറങ്ങേണ്ടത്?
1) നവജാത ശിശുക്കൾ : 14 മുതൽ 17 മണിക്കൂറുകൾ
2) ഒരു വയസ് വരെ പ്രായമുള്ള കുട്ടികൾ : 12 മുതൽ 15 മണിക്കൂറുകൾ വരെ
3) രണ്ട് വയസ് പ്രായമുള്ള കുട്ടികൾ : 11 മുതൽ 14 മണിക്കൂറുകൾ വരെ
4) അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികൾ : 10 മുതൽ 13 മണിക്കൂറുകൾ വരെ
ALSO READ: Memory Loss | കോവിഡിന് ശേഷം ഓർമ്മക്കുറവ് ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
5) ആറ് വയസ് മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികൾ : 9 മുതൽ 11 മണിക്കൂറുകൾ വരെ
6) 10 മുതൽ 19 വയസ് വരെ പ്രായമുള്ളവർ : 8 മുതൽ 10 മണിക്കൂറുകൾ വരെ
7) 19 മുതൽ 64 വയസ് വരെ പ്രായമുള്ളവർ : 7 മുതൽ 9 മണിക്കൂറുകൾ വരെ
8) 65 വയസ് മൂത്ത പ്രായമുള്ളവർ : 7 മുതൽ 8 മണിക്കൂറുകൾ വരെ
അമിതമായ ഉറക്കത്തിന്റെ കാരണങ്ങൾ
അമിതമായ ഉറക്കത്തെ ഹൈപ്പർ സോമിനിയാ എന്നാണ് അറിയപ്പെടുന്നത്. ഈ രോഗാവസ്ഥ ഉള്ളവർക്ക് ഒരു ദിവസം കുറഞ്ഞത് 10 മുതൽ 12 മണിക്കൂറുകൾ വരെ ഉറക്കം ലഭിക്കണം. ജീവിത ശൈലികൾ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഇതിന് കാരണമാകുന്ന മറ്റ് നിരവധി ആരോഗ്യ പ്രശ്‍നങ്ങളും ഉണ്ട്.
1) തൈറോയ്ഡ്
2)ഹൃദ്രോഗം
3) സ്ലീപ് അപ്നിയ
4)വിഷാദം
5)നാർകോലെപ്സി
6) മരുന്നുകളുടെ പാർശ്വ ഫലങ്ങൾ
ALSO READ: Fenugreek | ഉലുവ ആള് നിസാരക്കാരനല്ല; ഉലുവയുടെ ഈ ആറ് ഔഷധ ഗുണങ്ങൾ അറിയാമോ?
അമിതമായ ഉറക്കം മൂലം ഉണ്ടാകുന്ന പ്രശ്‍നങ്ങൾ
1) ഉത്കണ്ഠ
2) ഊർജ്ജക്കുറവ്
3) ഓർമ്മക്കുറവ്
4)തലവേദന
5)അമിത വണ്ണം
6)പ്രമേഹം
7)നടുവേദന
8) വിഷാദം
9)ഹൃദ്രോഗം
10) മരണസാധ്യത വർധിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...