Memory Loss | കോവിഡിന് ശേഷം ഓർമ്മക്കുറവ് ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മിക്ക ആളുകൾക്കും ഈ ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കില്ലെങ്കിലും ചിലർക്ക് മാസങ്ങളോളം ഓർമ്മക്കുറവ് അനുഭവപ്പെടാം. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2022, 06:40 AM IST
  • തൈറോയ്ഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അളവ് പരിശോധിച്ച് അവ സാധാരണ നിലയിലാക്കുക.
  • പഴങ്ങൾ, സലാഡുകൾ, പാൽ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.
  • കാരണം ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും തലച്ചോറിന്റെ പ്രവർത്തനത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
Memory Loss | കോവിഡിന് ശേഷം ഓർമ്മക്കുറവ് ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കോവിഡ് മുക്തരായതിന് ശേഷം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ പാടുപെടുകയാണോ, മറ്റുള്ളവർ എന്താണ് പറയുന്നതെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാതെ പോകുന്നുണ്ടോ, കാര്യങ്ങൾ മറക്കുന്നുണ്ടോ? കോവിഡിന് ശേഷം പലരിലും ഇത്തരം മെമ്മറി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബ്രെയിൻ ഫോ​ഗ് അല്ലെങ്കിൽ വൈജ്ഞാനിക തകരാറുകൾ (cognitive dysfunction) കോവിഡിന് ശേഷമുള്ള സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.

മിക്ക ആളുകൾക്കും ഈ ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കില്ലെങ്കിലും ചിലർക്ക് മാസങ്ങളോളം ഓർമ്മക്കുറവ് അനുഭവപ്പെടാം. കോവിഡ് തലച്ചോറിനെ പല തരത്തിൽ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡിനെ തുടർന്നുള്ള ലോ ഓക്‌സിജൻ ഇലക്‌ട്രിക്കൽ ഡിസ്ഫം​ഗ്ഷനും ന്യൂറോ ട്രാൻസ്മിറ്റർ അസന്തുലിതാവസ്ഥയും മൂലം രക്തക്കുഴലുകൾക്ക് തകരാറ് സംഭവിച്ചേക്കാം. അതിനാൽ, കോവിഡിനെ തുടർന്ന് ഓർമ നഷ്ടപ്പടുന്നതിൽ നിന്ന് മസ്തിഷ്കത്തെ സംരക്ഷിക്കാൻ നാം ശ്രമിക്കണം. ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം പ്രിൻസിപ്പൽ ഡയറക്ടറും മേധാവിയുമായ ഡോ. പ്രവീൺ ഗുപ്ത പറയുന്നു.

Also Read: Omicron Facts : ഒമിക്രോൺ കോവിഡ് വകഭേദം ത്വക്കിൽ 21 മണിക്കൂറുകൾ അതിജീവിക്കും, പ്ലാസ്റ്റിക്കിൽ 8 ദിവസങ്ങളും

ഓർമ്മക്കുറവ്, ബ്രെയിൻ ഫോ​ഗ്, ശരീരഭാഗങ്ങളിൽ പെട്ടെന്നുള്ള പ്രവർത്തന വൈകല്യങ്ങൾ എന്നിവ ഉണ്ടെങ്കിൽ, എത്രയും വേഗം ന്യൂറോളജിസ്റ്റിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വാക്സിനേഷൻ എടുക്കുന്നത് ഗുരുതരമായ കോവിഡിനെ തടയാനും മസ്തിഷ്ക ക്ഷതം തടയാനും കഴിയുമെന്നും ഡോക്ടർ ​ഗുപ്ത പറയുന്നു.

Vit B12 ലെവലുകൾ പരിശോധിക്കുക

തൈറോയ്ഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അളവ് പരിശോധിച്ച് അവ സാധാരണ നിലയിലാക്കുക. പഴങ്ങൾ, സലാഡുകൾ, പാൽ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക, കാരണം ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും തലച്ചോറിന്റെ പ്രവർത്തനത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

നന്നായി കഴിക്കുക, ഉറക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ഭക്ഷണം നന്നായി കഴിക്കുകയും നല്ല പോലെ ഉറങ്ങാനും ശ്രമിക്കുക. കാര്യമായ ഓർമ നഷ്ടപ്പെടുകയും തലച്ചോറിലെ എംആർഐ ചില അസാധാരണത്വങ്ങൾ കാണിക്കുകയും ചെയ്യുന്നുവെങ്കിൽ, സ്റ്റിറോയിഡുകൾ ഉപയോഗിച്ചുള്ള ഇമ്മ്യൂണോതെറാപ്പിയും IVIGയും (ഇൻട്രാവണസ് ഇമ്യൂണോഗ്ലോബുലിൻ) സഹായിച്ചേക്കാം.

Also Read: Covid | കോവിഡ് ബാധിതരിൽ ബ്രെയിൻ ഫോ​ഗ്; വൈറസ് സ്പൈനൽ ഫ്ലൂയിഡിനെ ബാധിക്കുന്നതിന്റെ ഫലമാകാമെന്ന് പഠനം

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സമ്മർദ്ദം നിയന്ത്രിക്കുക

കോവിഡ് ബ്രെയിൻ ട്രാൻസ്മിറ്ററുകളെ സാരമായി ബാധിക്കുകയും ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഉണ്ടാക്കുകയും ചെയ്യും. ഇത് തലച്ചോറിലെ മെമ്മറി ട്രാൻസ്മിറ്ററുകളിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

ഇത് മറവി, ബുദ്ധിമാന്ദ്യം, ശ്രദ്ധക്കുറവ് എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ രോഗത്തെക്കുറിച്ച് അമിതമായി ചിന്തിക്കരുത്. പ്രധാന കാര്യങ്ങൾക്ക് മുൻഗണന നൽകുക, ഉത്കണ്ഠ ചികിത്സിക്കുക, സമ്മർദ്ദം മൂലമുണ്ടാകുന്ന അസ്വസ്ഥമായ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സപ്ലിമെന്റുകൾ എടുക്കുക. സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ​ഗെയിമുകൾ വിനോദം, ഹോബികൾ എന്നിവയിൽ ശ്രദ്ധ കേന്ദീകരിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News