നിങ്ങളുടെ ചുണ്ടുകൾ മൃദുവും ആകർഷകവുമാകണമെന്നും നല്ല തിളക്കം ലഭിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഇതിന് വിപരീതമായി വിണ്ടുകീറുന്ന ചുണ്ടുകളാണ് നിങ്ങൾക്കുള്ളതെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ശൈത്യകാലത്ത്, ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സാധാരണമാണ്. നിങ്ങളുടെ ചുണ്ടുകൾ നല്ല ആരോഗ്യത്തോടെ നിലനിർത്താൻ ചില വഴികൾ ഇതാ.
എക്സ്ഫോളിയേഷൻ: നിർജ്ജീവ കോശങ്ങൾ ഒഴിവാക്കുന്നതിന് എക്സ്ഫോളിയേഷൻ പ്രധാനമാണ്. ഇത് ചുണ്ടുകളിലേക്കുള്ള രക്തചംക്രമണം വേഗത്തിലാക്കുകയും ചുണ്ടിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ചുണ്ടുകളിൽ ഒരു എക്സ്ഫോളിയന്റ് ഉപയോഗിക്കുക, വരണ്ട ചർമ്മം ഇല്ലാതാക്കാൻ മൃദുവായ നനഞ്ഞ ടവൽ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുക.
ഒരു ലിപ് മാസ്ക് ഉപയോഗിക്കുക: ഒരു ലിപ് മാസ്ക് ഉപയോഗിക്കുക. ഇത് 10-15 മിനിറ്റോളം ചുണ്ടുകളിൽ വിശ്രമിക്കാൻ അനുവദിക്കണം. ഇവ ചുണ്ടുകളെ മൃദുവാക്കുന്നു. തിളക്കം ലഭിക്കുന്നതിനും ഇവ സഹായിക്കുന്നു.
മോയ്സ്ചറൈസർ ഉപയോഗിക്കുക: രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ലിപ് ബാമിന് പകരം ഹോം മെയ്ഡ് ലിപ് ബാമിലേക്ക് മാറുന്നത് നിങ്ങളുടെ ചുണ്ടുകൾക്ക് ഗുണം ചെയ്യും. ബീറ്റ്റൂട്ട് ലിപ് ബാം നിർമ്മിക്കാൻ വളരെ എളുപ്പമാണ്. ബീറ്റ്റൂട്ടും നെയ്യും മാത്രമേ ഇതിന് ചിലവ് വരുന്നുള്ളൂ. ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ചുണ്ടിന് വളരെ നല്ലതാണ്. നെയ്യ് ചുണ്ടുകൾ വരളുന്നതിൽ നിന്ന് തടയും.
ആവശ്യത്തിന് വെള്ളം കുടിക്കുക: വെള്ളം കുടിക്കുന്നത് ചുണ്ടുകളിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ആളുകൾ വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കും, എന്നാൽ ശൈത്യകാലത്ത് അധികം വിയർക്കില്ല, അതിനാൽ ദാഹിക്കില്ല. എന്നാൽ ഒരു വ്യക്തി ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...