Health Tips: ഈന്തപ്പഴം, ഗുണങ്ങളുടെ കലവറ, കുട്ടികളുടെ ആരോഗ്യത്തിന്ഉത്തമം

ആയിരക്കണക്കിനു വർഷങ്ങളായി കൃഷി ചെയ്തുവരുന്ന  ഒന്നാണ് ഈന്തപ്പഴം,  ധാരാളം ഗുണഗണങ്ങളുള്ള  ഒന്നാണ്  ഈ പഴം.  ലോകം മുഴുവനായി ഏകദേശം  600 ല്‍  അധികം  തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്..

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 12:28 AM IST
  • പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്.
  • അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു
Health Tips: ഈന്തപ്പഴം, ഗുണങ്ങളുടെ കലവറ,  കുട്ടികളുടെ ആരോഗ്യത്തിന്ഉത്തമം

Health Tips, Dates: ആയിരക്കണക്കിനു വർഷങ്ങളായി കൃഷി ചെയ്തുവരുന്ന  ഒന്നാണ് ഈന്തപ്പഴം,  ധാരാളം ഗുണഗണങ്ങളുള്ള  ഒന്നാണ്  ഈ പഴം.  ലോകം മുഴുവനായി ഏകദേശം  600 ല്‍  അധികം  തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്..

അറബ് രാജ്യങ്ങളിലും മുസ്ലീം  സമുദായത്തിനിടെയിലും  ഈ പഴത്തിന് ഏറെ പ്രാധാന്യമുണ്ട്.   ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കലിനും ഉപയോഗിക്കുന്നു. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു  പരാമര്‍ശിച്ചിട്ടുണ്ട്. 

പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്.  അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായി ഈന്തപ്പഴം കഴിക്കരുത്. ഒന്നിച്ച്‌ കഴിക്കാതെ ദിവസത്തില്‍ മൂന്നെണ്ണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. മാത്രമല്ല ഇവയില്‍ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടിയുടെ മസ്തിഷ്‌ക വികസനത്തിനും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സഹായകമാണ്.

Also Read: Health Tips: ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് കഴിക്കാന്‍ പാടില്ല

നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഇവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു  കഴിച്ചാൽ ഗുണം ഇരട്ടിക്കും. മലബന്ധമകറ്റുന്നതിനോടൊപ്പം ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ട്രാക്ടിന്‍റെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്. 

പ്രസവത്തോടെ അടുത്തുവരുന്ന നാല് ആഴ്ച ഈന്തപ്പഴം ഉപയോഗിച്ചാൽ സുഖപ്രസവമാകാൻ സാധ്യതയുണ്ട് എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും സ്പേം കൗണ്ട് കൂടാനും സ്പേം മോട്ടിലിറ്റി കൂടാനും  ഈന്തപ്പഴം സഹായകമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News