ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു. അമ്മയുടെ അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോളാണ് സുനിക്ക് നൽകിയത്.
പരോൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് അമ്മ അപേക്ഷ നൽകിയിരുന്നു. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സുനിക്ക് പരോൾ അനുവദിച്ചത്. പരോൾ ലഭിച്ചതോടെ ശനിയാഴ്ച തവനൂർ ജയിലിൽ നിന്ന് സുനി പുറത്തിറങ്ങി.
Read Also: ഉമ തോമസ് അപകടം: അനുമതി നൽകിയത് സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രം, മുൻകൂർ ജാമ്യം തേടി സംഘാടകർ
ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാവുകയും പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.
അതേസമയം ഇത് അസാധാരണ നടപടിയെന്നും സർക്കാർ മറുപടി പറയണമെന്നും കെ.കെ രമ പ്രതികരിച്ചു.ആഭ്യന്തരവകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാൻ കഴിയില്ല. അമ്മയെ കാണാനാണെങ്കിൽ 10 ദിവസം പോരെ, ഇത്തരമൊരു ക്രിമിനൽ ഒരുമാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കുമെന്നും രമ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.