ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുമെന്ന കാര്യം എല്ലാവർക്കും അറിയാം. രാവിലെ ഗ്രീൻ ടീ കുടിക്കണമെന്ന് ആരോഗ്യവിദഗ്ധരും നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഗ്രീൻ ടീ കുടിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം ഗ്രീൻ ടീ കുടിക്കാൻ തുടങ്ങുന്നത് ദോഷകരമാണ്. കാരണം ഗ്രീൻ ടീ കുടിക്കുമ്പോൾ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് ഗുണത്തിന് പകരം ദോഷം ചെയ്യും.
ഗ്രീൻ ടീ ശരിയായി തയ്യാറാക്കിയില്ലെങ്കിൽ അതിന്റെ ഗുണങ്ങൾ ശരീരത്തിന് വേണ്ട വിധം ലഭിക്കുകയില്ല. ഇങ്ങനെ ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഗ്രീൻ ടീ കുടിക്കുമ്പോൾ എന്തൊക്കെ തെറ്റുകൾ ഒഴിവാക്കണമെന്നാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: കുടിവെള്ളം ടേസ്റ്റിയാക്കണോ? ഇതാ ചില പൊടിക്കൈകൾ
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കരുത്
ഗ്രീൻ ടീ കുടിക്കുന്നത് ഗുണകരമാണെങ്കിലും രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ദോഷകരമാണ്. ഇതിലെ ടാന്നിൻ വയറ്റിൽ അസ്വസ്ഥതയ്ക്കും ദഹനക്കേടിനും കാരണമാകും. ഇത് ആമാശയത്തിലെ ഗ്യാസ് അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് അരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഭക്ഷണത്തിന് ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് വേണം ഗ്രീൻ ടീ കുടിക്കാൻ.
അമിതമായി ഗ്രീൻ ടീ കുടിക്കരുത്
ഗ്രീൻ ടീ അമിതമായി കുടിച്ചാലും പ്രശ്നങ്ങൾ ഉണ്ടാകും. അമിതമായി ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയമിടിപ്പ് കൂടുക, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കണമെങ്കിൽ അത് ചെറിയ അളവിൽ വേണം കുടിക്കാൻ.
രാത്രിയിൽ ഗ്രീൻ ടീ ഒഴിവാക്കുക
രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും. ഇതിലെ കഫീൻ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാതിരിക്കുകയും ചെയ്യുന്നു. അതായത് രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്ന് ചുരുക്കം.
ഗ്രീൻ ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കരുത്
ചിലർ ഗ്രീൻ ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യരുത്. ഗ്രീൻ ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കുന്നത് ചായയുടെ രുചി നശിപ്പിക്കുന്നു. അതിനാൽ എപ്പോഴും പുതിയ ടീ ബാഗുകൾ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...