പ്രായഭേദമന്യേ ഇന്ന് എല്ലാവര്‍ക്കും ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോള്‍. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പലരോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. ശരീരത്തിലെ കോശങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു തരം ലിപ്പിടുകളാണ് കൊളസ്ട്രോള്‍. ഒരു പരിധി വരെ ഇവ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനായി സഹായിക്കുന്നു. എന്നാല്‍ ഇതിന്റെ അളവ് ശരീരത്തില്‍ അമിതമാകുന്നത് പല മാരകമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. തെറ്റായ ഭക്ഷണക്രമമാണ് പലപ്പോഴും കൊളസ്ട്രോള്‍ അമിതമാകാന്‍ കാരണമാകുന്നത്. താഴെ ഈ ഭക്ഷണ വിഭവങ്ങള്‍ നിങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ കൊളസ്ട്രോളിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
1. പച്ചക്കറികള്‍
താരതമ്യേന കാലറി കുറഞ്ഞതും ആന്റി ഓക്‌സിഡന്റുകളും പോഷണങ്ങളും അടങ്ങിയതുമായ ഭക്ഷണമാണ് പച്ചക്കറികള്‍. നിത്യഭക്ഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ് തുടങ്ങിയ പച്ചക്കറികളില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സോല്യുബിള്‍ ഫൈബറായ പെക്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ALSO READ: വേനൽക്കാലത്ത് വാൽനട്ട് കഴിക്കാം; നിരവധിയാണ് ഗുണങ്ങൾ
2. ചായ
പലരുടേയും ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഒരു പാനീയമാണ് ചായ. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്.ഇതിലെ കറ്റേച്ചിനുകളും ക്വെര്‍സെറ്റിനും കൊളസ്‌ട്രോളിനെ നിയന്ത്രിക്കു. കൂടാതെ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗ്രീന്‍ ടീയാണ് ഏറ്റവും ഉത്തമമായ ചായ.
3. സോയ ഭക്ഷണങ്ങള്‍
സോയ ബീന്‍സ്, സോയ മില്‍ക്, സോയ നട്‌സ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈ ഭക്ഷണങ്ങള്‍ ഉത്തമമാണ്.
4. ആല്‍മണ്ടും വാള്‍നട്ടും
പോഷണങ്ങള്‍ നിറയെ അടങ്ങിയ നട്‌സ് വിഭവങ്ങളാണ് ആല്‍മണ്ടും വാള്‍നട്ടും. ഇവയില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന എല്‍-ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡും ഇവയില്‍ ധാരാളമായി ഉണ്ട്.
5. ഫാറ്റി ഫിഷ്
സാല്‍മണ്‍, മത്തി പോലുള്ള മത്സ്യ വിഭവങ്ങള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.
ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് അതികമാകുമ്പോള്‍ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. കൈകളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് അനുഭവപ്പെടുന്ന മരവിപ്പുമെല്ലാം ഹൈ കൊളസ്ട്രോളിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിന്റെ കോശങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ രക്തപ്രവാഹം തടസപ്പെടത്തുന്നതാണ് ഇതിന് കാരണം. വായ്നാറ്റം, തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളെല്ലാം കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങളാണ്.
കൂടാതെ അകാരണമായ തളര്‍ച്ച, ക്ഷീണം, എന്നിവയും ഇതിന് കാരണമാകാം. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ സ്വയചികിത്സ നടത്തുമ്പോള്‍ ഇത് വലിയ രോഗങ്ങളില്‍ കൊണ്ടെത്തിക്കുന്നു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനെ ഒരു ഡോക്ടടറെ കണ്ട് വേണ്ട ചികിത്സ നേടേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...