Food Diet After Christmas | പാർട്ടികൾക്ക് ശേഷം ആരോഗ്യത്തോടെയിരിക്കാൻ എന്ത് കഴിക്കണം?

മദ്യാപനമുണ്ടെങ്കിൽ പിറ്റേന്ന് നിങ്ങൾക്ക് ശരീരത്തിൽ നിർജ്ജലീകരണ സാധ്യത വളരെ കൂടുതലാണ്. അടുത്ത ദിവസം ചെറുചൂടുള്ള വെള്ളം കുടിച്ച് ആരംഭിക്കാം.

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 11:27 AM IST
  • സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇത് ആമാശയത്തിൽ ഭാരം കുറയ്ക്കുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യും
  • നിങ്ങൾക്ക് ഓട്സ് കഴിക്കാം. അതിൽ പഞ്ചസാര ചേർക്കാതെ ലളിതമായി സൂക്ഷിക്കുക
  • ഗോതമ്പ് ടോസ്റ്റും മുട്ടയും കഴിക്കാം. ആവിയിൽ വേവിച്ച പച്ചക്കറികൾ എടുക്കാം
Food Diet After Christmas | പാർട്ടികൾക്ക് ശേഷം ആരോഗ്യത്തോടെയിരിക്കാൻ എന്ത് കഴിക്കണം?

ക്രിസ്മസും പുതുവർഷവും സീസണുകൾ വരുന്നത് സ്ഥിരമാണ്. ഈ സമയത്ത് ഭക്ഷണവും, മദ്യപാനവുമൊക്കെ സ്ഥിരമാണ്. എന്നാൽ ഇതിന് ശേഷമുള്ള ദിവസങ്ങളിൽ നിങ്ങളുടെ ആരോഗ്യ സംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാർട്ടികളൊക്കെ കഴിഞ്ഞ് എത്രയും വേഗം ആരോഗ്യകരമായ ദിനചര്യയിലേക്ക് മടങ്ങേണ്ടത് പ്രധാനമാണ്. പാർട്ടിക്ക് ശേഷം കഴിക്കാവുന്ന ചില പ്രഭാതഭക്ഷണ ഓപ്ഷനുകൾ കൂടി ഇനി പരിശോധിക്കാം.

ജലാംശം പ്രധാനമാണ്

മദ്യാപനമുണ്ടെങ്കിൽ പിറ്റേന്ന് നിങ്ങൾക്ക് ശരീരത്തിൽ നിർജ്ജലീകരണ സാധ്യത വളരെ കൂടുതലാണ്. അടുത്ത ദിവസം ചെറുചൂടുള്ള വെള്ളം കുടിച്ച് ആരംഭിക്കാം. നിങ്ങൾക്ക് അതിൽ നാരങ്ങയോ തേനോ ചേർക്കാം. തേങ്ങാവെള്ളത്തിലും ദിവസം തുടങ്ങാം. കഴിയുന്നത്ര ജലാംശം ഉള്ളിലെത്തിക്കുക.

ജ്യൂസ് സഹായിക്കും

ഒരു പാർട്ടിക്ക് ശേഷം, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദഹനവ്യവസ്ഥയ്ക്ക് ആശ്വാസം നൽകാനും നിങ്ങൾക്ക് അടുത്ത ദിവസം പച്ചക്കറി ജ്യൂസ് കഴിക്കാം. പഴച്ചാറുകൾ കഴിക്കരുത്, കാരണം അവയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ വീണ്ടും ദോഷകരമായി ബാധിക്കും.  മത്തങ്ങ നീര്, കാരറ്റ് അല്ലെങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കാം.

നേരിയ ഭക്ഷണം കഴിക്കുക

അടുത്ത ദിവസം ലഘുവായി കഴിക്കുക. സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇത് ആമാശയത്തിൽ ഭാരം കുറയ്ക്കുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യും. പച്ചക്കറി സൂപ്പ് സുഖമായി കുടിക്കുക. മറ്റൊരു ഓപ്ഷൻ കഞ്ഞി ആകാം. മിക്സഡ് ധാന്യങ്ങൾ കഞ്ഞി മുതൽ മില്ലറ്റ് കഞ്ഞി വരെ, നിങ്ങൾക്ക് സീസണനുസരിച്ച് തിരഞ്ഞെടുക്കാം. ഇവയിൽ കാലാനുസൃതമായ പച്ചക്കറികൾ ചേർത്ത് ആർത്തിയോടെ കഴിക്കുക.

ഓട്‌സ്, ഇഡ്‌ലി-ദോശ എന്നിവ മികച്ച ഓപ്ഷൻ

നിങ്ങൾക്ക് ഓട്സ് കഴിക്കാം. അതിൽ പഞ്ചസാര ചേർക്കാതെ ലളിതമായി സൂക്ഷിക്കുക. ഇതിലെ നാരുകൾ വയറിന് ഗുണം ചെയ്യും. നിങ്ങൾക്ക് എന്തെങ്കിലും ഇന്ത്യൻ വിഭവത്തിനായി കൊതിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഇഡലിയും ദോശയും കഴിക്കാം. ഇഡ്ഡലി കനംകുറയ്ക്കാം, റവ കൊണ്ടാണ് ഉണ്ടാക്കേണ്ടത് ദോശ കടലാസോ നീർദോശയോ ആക്കാം.  സാമ്പാർ ഒഴിവാക്കി ചട്ണി മാത്രം കഴിക്കുക.ശുദ്ധീകരിച്ച ഭക്ഷണവും പായ്ക്ക് ചെയ്ത ഭക്ഷണവും കഴിക്കരുത്.മൈദ, പഞ്ചസാര, എണ്ണമയമുള്ള, വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒരിക്കലും കഴിക്കരുത്. ഇവ പഞ്ചസാരയുടെ അളവ് കൂട്ടുകയും വയറിന് ദോഷം വരുത്തുകയും ചെയ്യുന്നു.

ഈ ഓപ്ഷനും

ഗോതമ്പ് ടോസ്റ്റും മുട്ടയും കഴിക്കാം. ആവിയിൽ വേവിച്ച പച്ചക്കറികൾ എടുക്കാം.  വേവിച്ച ഉരുളക്കിഴങ്ങ്, വാഴപ്പഴം, ബീൻസ്, പച്ച ഇലക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവയും കഴിക്കാം. നിങ്ങൾ കഴിക്കുന്നത് കഠിനമായതോ ധാരാളം മുളകും മസാലയും അടങ്ങിയതോ ആയിരിക്കരുത് ലളിതവും ലഘുവുമായ ഭക്ഷണം കഴിക്കുക. ചായയും കാപ്പിയും ഒഴിവാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..    

Trending News