വെണ്ണ രുചികരമായതിനാൽ പലർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ, ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം ഇവയിൽ പൂരിത കൊഴുപ്പും കലോറിയും കൂടുതലാണ്. വെണ്ണയ്ക്ക് ബദലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന നിരവധി ഉത്പന്നങ്ങളുണ്ട്. വെണ്ണയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ബദലുകൾ ഏതെല്ലാമാണെന്ന് നോക്കാം.
അവോക്കാഡോ- വെണ്ണയ്ക്ക് സമാനമായ ഘടനയും രുചിയും ഉള്ളതിനാൽ അവോക്കാഡോ വെണ്ണയ്ക്ക് ഒരു മികച്ച ബദലാണ്. അവോക്കാഡോയിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.
ALSO READ: കുട്ടികളുടെ ഭക്ഷണത്തിൽ വാൾനട്ട് ചേർക്കാം; നിരവധിയാണ് ഗുണങ്ങൾ
ഒലിവ് ഓയിൽ- വെണ്ണയ്ക്ക് ആരോഗ്യകരമായ ബദലായി പ്രവർത്തിക്കുന്ന എണ്ണകളിൽ ഒന്നാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇവ ഭക്ഷണങ്ങൾക്ക് രുചി നൽകുന്നതിനൊപ്പം ആരോഗ്യകരവുമാണ്.
നട്ട് ബട്ടർ- നിങ്ങളുടെ ഭക്ഷണത്തിന് രുചി വർധിപ്പിക്കാൻ നിലക്കടല, ബദാം, കശുവണ്ടി തുടങ്ങിയ നട്ട് ബട്ടർ പരീക്ഷിക്കാം. നട്ട് ബട്ടർ സാധാരണ വെണ്ണയ്ക്ക് പകരമായി പ്രവർത്തിക്കുകയും ബേക്ക് ചെയ്ത ഭക്ഷണസാധനങ്ങൾക്ക് സമാനമായ രുചിയും രൂപവും നൽകുകയും ചെയ്യുന്നു. നട്ട് ബട്ടർ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.
ഗ്രീക്ക് യോഗർട്ട്- ഗ്രീക്ക് യോഗർട്ടിന് വെണ്ണയോട് സാമ്യമുള്ള കട്ടിയുള്ളതും ക്രീമിയുമായ ഘടനയാണുള്ളത്. ഗ്രീക്ക് യോഗർട്ടിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കാത്സ്യവും കൂടുതലുമാണ്. ബേക്ക് ചെയ്ത സാധനങ്ങൾക്ക് ഇത് ഒരു മികച്ച ബദലായി പ്രവർത്തിക്കുന്നു.
ALSO READ: വിവിധ തരം ഒലിവ് ഓയിലുകൾ, ഇവയിൽ മികച്ചത് ഏത്? ഗുണങ്ങൾ അറിയാം
നെയ്യ്- വെണ്ണയ്ക്ക് പകരമായി നെയ്യ് ഉപയോഗിക്കുന്നതും നല്ലതാണ്. നെയ്യ് ആരോഗ്യത്തിന് മികച്ചതാണ്. നെയ്യിൽ പൂരിത കൊഴുപ്പ് കൂടുതലാണെങ്കിലും, ഇത് ആരോഗ്യകരമായ ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് വെണ്ണയേക്കാൾ ആരോഗ്യകരമായ ഓപ്ഷനാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy