Ghee Soaked Dates: നെയ്യിൽ കുതിർത്ത ഇന്തപ്പഴം നല്ലതോ ചീത്തയോ..? ഈ കാര്യങ്ങൾ അറിഞ്ഞോളൂ

Ghee Soaked Dates Benefits: ഈന്തപ്പഴം നാരുകളുടേയും ഇരുമ്പിന്റെയും നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം സന്തുലിതമാക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 05:58 PM IST
  • നെയ്യിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ
  • ഈന്തപ്പഴത്തിൽ നിങ്ങൾക്ക് തൽക്ഷണ ഊർജ്ജം നൽകുന്ന പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്.
Ghee Soaked Dates: നെയ്യിൽ കുതിർത്ത ഇന്തപ്പഴം നല്ലതോ ചീത്തയോ..? ഈ കാര്യങ്ങൾ അറിഞ്ഞോളൂ

ശരീരത്തിന് ശരിയായ ഭക്ഷണവും പോഷണവും നൽകുന്നത് പ്രതിരോധശേഷിയും ആരോഗ്യവും നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ആയുർവേദത്തിലെ പല പഴയ ഭക്ഷണ രഹസ്യങ്ങളും പല വിട്ടുമാറാത്ത രോഗങ്ങളെയും അകറ്റാൻ ഫലപ്രദമാണ്. അത്തരത്തിൽ ഈന്തപ്പഴവും നെയ്യും ചേർത്തു കഴിക്കുന്നതിന് പല ആരോ​ഗ്യ ​ഗുണങ്ങളുമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. 

അവ ശരീരത്തിന് ഊർജം പകരുക മാത്രമല്ല, എല്ലുകളും സന്ധികളും ശക്തമാക്കുകയും പ്രതിരോധശേഷിയും ദഹനാരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആയുർവേദ പ്രകാരം നെയ്യിൽ കുതിർത്ത ഈത്തപ്പഴം ശരീരത്തിലെ ആഴത്തിലുള്ള കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.

ഈന്തപ്പഴം നാരുകളുടേയും ഇരുമ്പിന്റെയും നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം സന്തുലിതമാക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യ്. ആൻറി ഓക്സിഡൻറുകളും ലിനോലെയിക് ആസിഡും നെയ്യിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കഫവും വാത ദോഷവും ശമിപ്പിക്കുന്നതിനു പുറമേ, നെയ്യ് സമ്മർദ്ദം ഒഴിവാക്കുന്നതിനും ഉറക്കമില്ലായ്മയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ALSO READ: രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് മഞ്ഞൾ പാൽ കുടിക്കാം; ആരോ​ഗ്യത്തിന് അത്യുത്തമം

നെയ്യിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ

ഈന്തപ്പഴത്തിൽ നിങ്ങൾക്ക് തൽക്ഷണ ഊർജ്ജം നൽകുന്ന പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്.

എൻസൈം സ്രവത്തെ ഉത്തേജിപ്പിക്കുന്നതിനാൽ ദഹനത്തെ നെയ്യ് സഹായിക്കുന്നു.

ഈന്തപ്പഴം നാരുകളാൽ സമ്പുഷ്ടമായതിനാൽ ഇത് മലബന്ധം ഒഴിവാക്കുന്നു.

വാതദോഷവും പിത്തദോഷവും സന്തുലിതമാക്കാൻ നെയ്യ് സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ധാതുക്കൾ ഈന്തപ്പഴം നൽകുന്നു.

ഈന്തപ്പഴവും നെയ്യും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്‌ക്കെതിരെ പോരാടുന്നു.

ഈന്തപ്പഴവും നെയ്യും ചേർന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ഈന്തപ്പഴവും നെയ്യും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ച് ഗർഭകാലത്തും പ്രസവശേഷവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News