Energy Drinks: എപ്പോഴെങ്കിലും നിങ്ങൾ എനർജി ഡ്രിങ്ക് കുടിച്ചിട്ടുണ്ടോ?
ജിമ്മിൽ വ്യായാമം കഴിഞ്ഞിട്ടോ ഏതെങ്കിലും കായികവിനോദത്തിനു ശേഷമോ എപ്പോഴെങ്കിലും നിങ്ങൾ എനർജി ഡ്രിങ്ക് കുടിച്ചിട്ടുണ്ടോ?
ജിമ്മിൽ വ്യായാമം കഴിഞ്ഞിട്ടോ ഏതെങ്കിലും കായികവിനോദത്തിനു ശേഷമോ എപ്പോഴെങ്കിലും നിങ്ങൾ എനർജി ഡ്രിങ്ക് കുടിച്ചിട്ടുണ്ടോ? അപ്പോൾ നിങ്ങൾക്ക് വല്ലാത്തൊരു ഉണർവും ഉന്മേഷവും ഒക്കെ അനുഭവപ്പെട്ടിട്ടുണ്ടാകും. എന്നാൽ ഈ പാനീയങ്ങൾ കുടിക്കുന്നവർക്കിടയിൽ പെട്ടെന്നുള്ള ‘ഹൃദയാഘാതം’ വർദ്ധിക്കുന്നതായി പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഇത്തരം പാനീയങ്ങളെ ‘എനർജി ഡ്രിങ്ക്സ്’ എന്ന് ലേബൽ ചെയ്യരുതെന്ന് ഇന്ത്യൻ ഫുഡ് റെഗുലേറ്റർമാർ നേരത്തെ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു, ചേരുവകളിൽ മായം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
ശരീരത്തിന് പെട്ടെന്നൊരു ഉന്മേഷം നൽകുന്നുവെന്നു അവകാശപ്പെടുന്ന ഇത്തരം എനർജി ഡ്രിങ്കുകൾ ശ്രദ്ധക്കുറവ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയ വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതൽ ആയിരിക്കും. ഇതിലടങ്ങിയിരിയ്ക്കുന്ന ടോറിൻ, ഗ്വാരാന തുടങ്ങിയ ചേരുവകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് മൂലമുണ്ടാകുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് എന്ന അവസ്ഥയും ഹൃദയാഘാതസാധ്യത കൂട്ടുന്നു.
ഒരു കപ്പ് കാപ്പിയിൽ 100 മില്ലിഗ്രാം കഫീൻ ആണ് അടങ്ങിയിരിക്കുന്നത്. എന്നാൽ, ഒരു എനർജി ഡ്രിങ്കിൽ അതിന്റെ അളവ് 80 മില്ലിഗ്രാം മുതൽ 300 മില്ലിഗ്രാം വരെയാണ്. ഉയർന്ന അളവിലുള്ള കഫീൻ ആരോഗ്യത്തിന് ഹാനികരമാണ്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.