Water Side Effects: അമിതമായി വെള്ളം കുടിച്ചാല്‍...

Water Side Effects:  പഠനങ്ങൾ അനുസരിച്ച്, വേണ്ടത്ര അളവിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിയ്ക്കുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 11:09 PM IST
  • ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം (ഏകദേശം 2 ലിറ്റർ) കുടിയ്ക്കണം. ഓരോ വ്യക്തിയ്ക്കും ഇത് വ്യത്യാസപ്പെടാം. നിങ്ങൾ പതിവായി വ്യായാമം ചെയ്യുന്ന ഒരാളാണ് എങ്കിൽ കൂടുതല്‍ വെള്ളം കുടിയ്ക്കണം.
Water Side Effects: അമിതമായി വെള്ളം കുടിച്ചാല്‍...

Water Side Effects: നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. എന്ന് നമുക്കറിയാം. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളം കുടിയ്ക്കുന്നത് വഴി ലഭിക്കുന്നു. 

Also Read:  Sannidhanam PO: രാജ്യത്തെ ഈ പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിക്കുക വര്‍ഷത്തില്‍ വെറും 78 ദിവസം മാത്രം!!  
 
ചിട്ടയായ ജീവിതക്രമങ്ങള്‍ക്കൊപ്പം ആവശ്യത്തിന് വെളളം കുടിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിയ്ക്കും.     

പഠനങ്ങൾ അനുസരിച്ച്, വേണ്ടത്ര അളവിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിയ്ക്കുകയും ചെയ്യും. വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്ന്  വിഷവസ്തുക്കളെ പുറന്തള്ളുന്നതിലും കൊഴുപ്പ് നീക്കം ചെയ്യുന്നതിലും സഹായിയ്ക്കുന്നു.  കൂടാതെ, ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുകയാണ് എങ്കില്‍  അത് കലോറി കുറയ്ക്കാൻ സഹായിക്കും. ഈ രീതിയിൽ നിങ്ങളുടെ ഭാരം കുറയ്ക്കാൻ കഴിയും. 

ദിവസവും എത്രമാത്രം വെള്ളം കുടിയ്ക്കണം?

ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം (ഏകദേശം 2 ലിറ്റർ) കുടിയ്ക്കണം. ഓരോ വ്യക്തിയ്ക്കും ഇത് വ്യത്യാസപ്പെടാം. നിങ്ങൾ പതിവായി ജിമ്മിൽ പോയി വ്യായാമം ചെയ്യുന്ന ഒരാളാണ് എങ്കിൽ കൂടുതല്‍ വെള്ളം കുടിയ്ക്കണം. 
 
എന്നാല്‍, അമിതമായി വെള്ളം കുടിയ്ക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും. 

ശരീരത്തിൽ വെള്ളത്തിന്‍റെ അളവ് അമിതമായാൽ, ഹൈപ്പോണട്രീമിയ എന്നൊരു തരം ഉന്മാദാവസ്ഥയ്ക്ക് അത് കാരണമാകുന്നു. ഇത് സോഡിയത്തിന്‍റെ അളവ് കുറയ്ക്കുന്നു.  

വെള്ളം കുടിക്കുന്നത് അമിതമായാൽ, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു ഇലക്ട്രോലൈറ്റുകൾ കിഡ്നി തൊട്ട് ഹൃദയം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുവാൻ സഹായിക്കുന്നു. പരിധിയിൽ കൂടുതൽ വെള്ളം കുടിക്കുമ്പോള്‍ ഈ ഇലക്ട്രോലൈറ്റുകൾ രക്തത്തിൽ നിന്ന് ഇല്ലാതാക്കുവാൻ തുടങ്ങും.

അമിതമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ വയറിന് പ്രശ്നമുണ്ടാകുവാനും മനംപിരട്ടലിനും  കാരണമാകുന്നു.

വെള്ളം അമിതമായി കുടിക്കുന്നത് മൂലം നിങ്ങളുടെ പേശികൾ ദുർബലമാവുകയും, പേശിവലിവ് അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് രക്തത്തിലെ സോഡിയത്തിന്‍റെ അളവ് കുറയുമ്പോഴാണ് ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറച്ചതിന് ശേഷവും ഇത്തരത്തിൽ പേശിവേദന വിടാതെ പിന്തുടരുകയാണ് എങ്കിൽ, ഉടനെ തന്നെ നല്ലൊരു ഡോക്ടറുടെ സഹായം തേടുക.

ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നിട്ടും ക്ഷീണം തോന്നുന്നുവെങ്കില്‍ കാരണം അമിതമായ വെള്ളംകുടിയായിരിയ്ക്കാം. വെള്ളം ഒരുപാട് കുടിക്കുന്നത് ഊർജ്ജം നഷ്ടപ്പെടുന്നതിനും, മയക്കവും, സ്ഥിരമായ തളർച്ചയും അനുഭവപ്പെടുന്നതിനും കാരണമാകുകയും സ്ഥലകാല വിഭ്രാന്തി അനുഭവപ്പെടുകയും ചെയ്യുന്നു.  
സോഡിയം കുറഞ്ഞാല്‍ വരുന്ന ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് അമിതമായ വെള്ളം കുടിയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News