ഒരു കപ്പ് കാപ്പിയിലോ ചായയിലോ ദിവസം ആരംഭിക്കുന്ന ശീലം പലർക്കുമുണ്ട്. ഉന്മേഷത്തോടെ എഴുന്നേറ്റ് ജോലികളെല്ലാം കൃത്യമായി ചെയ്യാൻ ഇത് പലർക്കും ഊർജം നൽകുന്നുണ്ട്. എന്നാൽ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാപ്പിക്ക് വിവിധ ഗുണങ്ങളുണ്ടെങ്കിലും വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഉദരസംബന്ധമായ അസുഖങ്ങൾ
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് സ്ത്രീകളുടെ ഹോർമോൺ ബാലൻസ് തകരാറിലാക്കുന്നു. രാവിലെ കാപ്പി കുടിക്കുന്നത് കോർട്ടിസോളിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. തൽഫലമായി, അവ സ്ട്രെസ് ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉത്തേജിപ്പിക്കും. കൂടാതെ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് വയറിന് അസ്വസ്ഥത, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വയറ്റിലെ അൾസർ, ഛർദ്ദി, അസിഡിറ്റി, ദഹനസംബന്ധമായ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഉദരരോഗങ്ങൾ ക്ഷണിച്ച് വരുത്താറുമുണ്ട്.
പഞ്ചസാരയുടെ അളവ് ഉയരുന്നു
രാവിലെ ഉറക്കമുണർന്നതിന് ശേഷം കാപ്പി കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് പ്രമേഹത്തിലേക്ക് നയിച്ചേക്കാം. അതിനാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഭയം വർധിപ്പിക്കും
രാവിലെ കാപ്പി കുടിക്കുന്നവരിൽ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്. കഫീനാണ് ഇതിന് കാരണം. ഇത് നിങ്ങളുടെ ഭയത്തിൻ്റെ തോത് വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് പരിഭ്രാന്തി അനുഭവപ്പെടുത്തുകയും ചെയ്തേക്കാം.
കോർട്ടിസോളിൻ്റെ അളവ് കുറയുന്നു
നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ നിങ്ങളെ ഉന്മേഷദായകമാക്കാൻ സഹായിക്കുന്നു. എന്നാൽ നിങ്ങൾ ആ സമയത്ത് കാപ്പി കുടിച്ചാൽ, ഈ ഹോർമോൺ ഫലങ്ങൾ നിങ്ങളെ വീണ്ടും മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. അതിനാൽ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിന് പകരം ഉച്ചയ്ക്കോ വൈകുന്നേരമോ ഒരു കാപ്പി കുടിക്കുക.
ധാതുക്കൾ നശിപ്പിക്കപ്പെടുന്നു
നിങ്ങളുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ നിങ്ങൾക്ക് ധാതുക്കൾ ആവശ്യമാണ്. എന്നാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ധാതുക്കളെ നശിപ്പിക്കുകയും ശരീരത്തിൽ ധാതുക്കളുടെ കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
ദഹന പ്രശ്നങ്ങൾ
കാപ്പി നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തും. കൂടാതെ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിൽ ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇതുമൂലം ദഹനക്കേട്, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിനാൽ, വെറും വയറ്റിൽ സ്ഥിരമായി കാപ്പി കുടിക്കുന്നവർക്ക് ദഹനപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.