മഴക്കാലമായതോടെ പലവിധ വ്യാധികളും പടർന്ന് പിടിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ അസുഖങ്ങൾ പടർന്നുപിടിക്കുകയാണ്. പനികൾ തന്നെ പലവിധമാണ് അതുകൊണ്ട് തന്നെ ഏത് പനിയാണ് ബാധിച്ചിരിക്കുന്നത് എന്ന് വ്യക്തമാകില്ല. ആ സാഹചര്യത്തിൽ പനിയല്ലേ എന്നു കരുതി നിസ്സാരമാക്കി കളയരുത്. കാരണം സ്വയം ചികിത്സയ്ക്ക് മുതിർന്നാൽ അത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. കേരളത്തിൽ ഇപ്പോൾ ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. പല ജില്ലകളിലും മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈഡിസ് ഇനത്തിൽ പെട്ട കൊതുക് കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനിയുടെ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. ഡെങ്കിപ്പനി അപകടകരമാകുന്നത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുന്നതിലൂടെയാണ്. ഒരു പരിധി വിട്ട് ഇത് താഴുന്നത് രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്നതിന് കാരണമാകുന്നു. അതിനാൽ ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് അവഗണിക്കരുത്.
കടുത്ത പനി
ഡെങ്കിപ്പനി ബാധിച്ചാൽ പ്രധാനമായും ശരീരം കാണിക്കുന്ന ലക്ഷമാണ് വിട്ടുമാറാത്ത പനി. 101-104 ഡിഗ്രി ഫാരെന്‍ഹീറ്റ് വരെ പനി ഉണ്ടാകാം. ഇതല്ലെങ്കില്‍ ഡിഗ്രി സെല്‍ഷ്യസില്‍ 38-40 വരെയെത്തുന്നു. രണ്ടു ദിവസം മുതൽ ഏഴ് ദിവസം വരെെ പനി തുടരാം. എന്നാൽ ഇത്ര ദിവസം കാത്തിരിക്കാത്തതാണ് നല്ലത്. കാരണം പല അപകടങ്ങളിലേക്കും ഇത് നയിക്കുന്നു. അതിനാൽ വിട്ടുമാറാതെ പനി അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടതാണ്.
ALSO READ: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
അസഹ്യമായ തലവേദന
പനിക്കൊപ്പം തന്നെ ഉണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് സഹിക്കാൻ കഴിയാത്ത തരത്തിൽ അനുഭവപ്പെടുന്ന തലവേദന. ഇത് ഒരുപക്ഷെ കണ്ണിന് പുറകിലായോ നെറ്റിയുടെ ഇരു വശത്തായോ വരാം. ഡെങ്കിപ്പനി മാറുന്നത് വരെ തലവേദന നീണ്ടു നില്‍ക്കാം. ഇതോടൊപ്പം സന്ധി, മസില്‍ വേദനകളുണ്ടാകാം. പനിയ്‌ക്കൊപ്പം സന്ധികൾക്കപ്പോ, എല്ലുകൾക്കോ, മസിലുകൾക്കോ വേദനയെങ്കില്‍ ഇത് ഡെങ്കിയാണെന്ന് സംശയിക്കാവുന്നതാണ്. നമ്മൾ നടക്കുമ്പോഴും അനങ്ങുമ്പോഴും ഭയങ്കര വേദനയായിരിക്കും. ഇത്തരം വേദന അനുഭവപ്പെടുന്നതിനാൽ തന്നെ ഡെങ്കിപ്പനിയെ ബ്രേക്ക്‌ബോണ്‍ ഫീവര്‍ എന്ന് കൂടി അറിയപ്പെടുന്നു.
തളർച്ചയും ക്ഷീണവും
ഡെങ്കിപ്പനി ബാധിച്ചെങ്കിൽ നിങ്ങൾക്ക് ശരീരത്തിന് വല്ലാത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടും. നടക്കാനോ അനങ്ങാനോ കണ്ണ് തുറക്കാനോ പോലും പറ്റാത്ത രീതിയിലെ ക്ഷീണം ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. എനര്‍ജി തീരെ കുറവെന്ന ചിന്തയുണ്ടാകുന്നു. എഴുന്നേൽക്കാനോ എന്തെങ്കിലും ജോലികളിൽ ഏർപ്പെടാനോ തോന്നില്ല. കണ്ണിന് വേദനയുണ്ടാകുന്നതിലൂടെ കണ്ണ് ചലിപ്പിയ്ക്കാനോ തുറക്കാനോ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് ചര്‍മത്തില്‍ പാടുകളുണ്ടാകുന്നതും ഡെങ്കിപ്പനിയുടെ ഒരു ലക്ഷണമാണ്.
ALSO READ: വെള്ളയരിയോ ചുവന്ന അരിയോ നല്ലത്? നിങ്ങൾ ഏതാണ് കഴിക്കാറ്
ഇത് ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട് മുഖത്തും കാലുകളിലുമെല്ലാമുണ്ടാകാം. ഇത് ചുവന്ന അല്ലെങ്കില്‍ പിങ്ക് നിറത്തിലെ കുത്തുകളായും പാടുകളായുമെല്ലാം ശരീരത്തില്‍ പ്രത്യക്ഷപ്പെടാം. ഇതോടൊപ്പം ചൊറിച്ചിലുമുണ്ടാകാം. ചില കേസുകളില്‍ ചെറിയ രീതിയില്‍ ബ്ലീഡിംഗുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതാണ് ചര്‍മത്തില്‍ ചെറിയ ചുവന്ന, പിങ്ക് കുത്തുകളായി വരുന്നത്. പെറ്റേഷ്യ എന്നാണ് ഇത് അറിയപ്പെടുന്നത്. മോണയില്‍ നിന്നും രക്തം വരിക, മൂക്കില്‍ നിന്നും രക്തം വരിക എന്നിവയെല്ലാം ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പലരിലും പല വിധത്തിലാകാം പ്രത്യക്ഷപ്പെടുന്നത്. ചിലരില്‍ ഇവയില്‍ എല്ലാം അനുഭവപ്പെടുന്നു. മറ്റു ചിലർക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായെന്നും വരില്ല. ചിലരില്‍ എല്ലാം കാണപ്പെടാം. ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതെയും ഡെങ്കിപ്പനി വന്നേക്കാം. വന്നത് ഡെങ്കിയാണെന്ന് സംശയം തോന്നിയാല്‍,ഇതല്ലെങ്കില്‍ ഇത്തരം ലക്ഷണങ്ങള്‍ പനിയോടനുബന്ധിച്ചുണ്ടായാല്‍ മെഡിക്കല്‍ സഹായം തേടുകയും പനി ഡെങ്കിപ്പനിയാണോ എന്ന് തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...