Bone Health: അമ്മയെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു? അത്രയും ശ്രദ്ധ വേണം അമ്മയുടെ ആരോ​ഗ്യകാര്യത്തിലും

പ്രായമാകുമ്പോൾ സ്ത്രീകളിൽ പൊതുവെ ബാഹ്യമായും ആന്തരികമായും നിരവധി മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 40 കഴിഞ്ഞ സ്ത്രീകൾ കാൽസ്യത്തിൻറെ അഭാവം മൂലമുണ്ടാകുന്ന രോഗാവസ്ഥകളെ അവഗണിക്കരുത്.

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 02:35 PM IST
  • ബദാം വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.
  • ഇത് പ്രായമാകുമ്പോൾ നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.
  • ബദാം പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്.
Bone Health: അമ്മയെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു? അത്രയും ശ്രദ്ധ വേണം അമ്മയുടെ ആരോ​ഗ്യകാര്യത്തിലും

നമ്മൾ പ്രായമാകുമ്പോൾ നമ്മുടെ ശരീരം ചില നിർണായക മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 40 വയസ് കഴിയുമ്പോൾ ബാഹ്യമായും ആന്തരികമായും ഒരുപാട് മാറ്റങ്ങൾ നമ്മുടെ ശരീരത്തിലുണ്ടാകും. എല്ലുകളുടെ ബലഹീനത, ചർമ്മത്തിൽ ചുളിവുകൾ രൂപപ്പെടുന്നത് തുടങ്ങി മാറ്റങ്ങൾ അനവധി നമ്മൾ നേരിടേണ്ടതായി വരും. 40 വയസ് കഴിയുമ്പോൾ എല്ലുകളുടെ ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കണം. അമ്മമാർ പലപ്പോഴും കാല് വേദന, മുട്ടു വേദന തുടങ്ങിയവ പറയുന്നത് നമ്മൾ കേൾക്കാറുള്ളതാണ്. വീട്ടിലെ ജോലിയൊക്കെ ചെയ്ത് എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുമ്പോൾ സ്വാഭികമായും ഉണ്ടാകുന്നതാണ് അതൊക്കെ എന്നൊരു തോന്നൽ നമ്മളിൽ ഉണ്ടാകും. എന്നാൽ ഇനി അങ്ങനെ പാടില്ല. 40 കഴിഞ്ഞ അമ്മമാരുടെ അല്ലെങ്കിൽ സ്ത്രീകളുടെ ആരോ​ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. 

തേയ്മാനം പോലുള്ള പ്രശ്നങ്ങൾ 40 കഴിഞ്ഞ സ്ത്രീകളെ അലട്ടുന്നുണ്ടാകാം. അത് പലപ്പോഴും തിരിച്ചറിയാൻ വളരെ വൈകിയെന്നും വരാം. തേയ്മാനം പോലുള്ളവ പൂർണമായി തടയാൻ കഴിയില്ല. എങ്കിലും അതിന് വേണ്ട ചികിത്സ നൽകുക തന്നെ വേണം. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോഴാണ് പലപ്പോഴും എല്ലുകൾക്ക് ബലം കുറയുന്നത്. 

ശരീരത്തിൽ കാൽസ്യത്തിന്റെ അഭാവം

നമ്മൾ പ്രായമാകുന്തോറും ഉൽപ്പാദന നിലവാരത്തെ പ്രധാനമായും ബാധിക്കുന്ന നിരവധി പോഷകങ്ങളിൽ ഒന്നാണ് കാൽസ്യം. നമ്മുടെ എല്ലുകൾക്ക് കരുത്തും ആരോഗ്യവും നിലനിർത്താൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണിത്. അതിനാൽ, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യത്തിന് കഴിക്കേണ്ടത് പ്രധാനമാണ്. 40 കഴിഞ്ഞ സ്ത്രീകൾ ഭക്ഷണത്തിൽ ചേർക്കേണ്ട കാൽസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.

സോയാബീൻസ്

സോയാബീൻസ് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഭക്ഷണത്തിൽ സോയ ചേർക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. അവ ഗ്ലൂറ്റൻ രഹിതവും വിറ്റാമിൻ ഡി യാലും സമ്പന്നവുമാണ്.

പച്ചിലക്കറികൾ

പച്ചിലക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക. അവയിൽ പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കാബേജ്, ബ്രോക്കോളി, ചീര മുതലായവ 40 കഴിഞ്ഞവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

പാലുൽപ്പന്നങ്ങൾ

പാൽ ഉൽപന്നങ്ങളായ ചീസ്, പനീർ, പാൽ എന്നിവയിൽ കാൽസ്യം കൂടുതലാണ്. പ്രായമാകുമ്പോൾ അവ പതിവായി കഴിക്കുന്നത് കാൽസ്യത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കും.

കൊഴുപ്പുള്ള മത്സ്യം

സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഈ മത്സ്യങ്ങളുടെ പരിമിതമായ ഉപഭോഗം നിങ്ങൾ പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാൽസ്യം കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും.  

ബദാം

ബദാം വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത് പ്രായമാകുമ്പോൾ നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. ബദാം പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്. ബദാം പതിവായി കഴിക്കുന്നത് എല്ലുകൾ, പേശികൾ, സന്ധികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും.

മുട്ട

മുട്ടയിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ ആരോഗ്യകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരു വ്യക്തിയുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ ഇതിനായി ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം എന്നുള്ളത് ഡയറ്റീഷ്യനോട് ചോദിച്ച് മനസിലാക്കുക.

പയർവർഗ്ഗങ്ങൾ

ബീൻസ്, പയർ തുടങ്ങിയ പയർവർഗങ്ങളിൽ നാരുകളും പ്രോട്ടീനുകളും മറ്റ് അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. അവ കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. നിങ്ങൾക്ക് അവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചേർക്കാം.

സീഡ്സ്

ചിയ സീഡ്സ്, പോപ്പി സീഡ്സ്, മത്തങ്ങ വിത്തുകൾ, സെലറി വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ചേർക്കുന്നത് 40-കൾക്ക് ശേഷം നിങ്ങളുടെ ശരീരത്തിലെ കാൽസ്യം കുറയുന്ന പ്രശ്നത്തെ നേരിടാൻ സഹായിക്കും. കൂടാതെ, ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിന് മികച്ച പ്രോട്ടീനും സുപ്രധാന ഫാറ്റി ആസിഡുകളും ശരീരത്തിന് നൽകുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News