B12 Rich Vegetarian Foods: ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആരോഗ്യം നിലനിര്‍ത്താന്‍ സമീകൃതാഹാരം ആവശ്യമാണ്. അതായത്, സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് ആവശ്യമായ വിറ്റമിനുകളും ധാതുക്കളും ശരിയാം വിധം ലഭിക്കുകയുള്ളൂ. ശരീരത്തില്‍ വിറ്റമിനുകളുടെയും ധാതുക്കളുടേയും കുറവ് നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
Also Read: Rameshwaram Cafe Explosion: നിലവിളി, ചുറ്റും കനത്ത പുക; രാമേശ്വരം കഫേ സ്‌ഫോടനംത്തിന്‍റെ ഭയാനകമായ വീഡിയോ പുറത്ത്
ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനമായ ഒരു വിറ്റമിനാണ് "വിറ്റമിന്‍ ബി12". ഇന്ന് ഡോക്ടര്‍മാര്‍ പല രോഗങ്ങള്‍ക്കും കാരണമായി പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ് വിറ്റമിന്‍ B 12.
Also Read: Share Market: ഓഹരി വിപണിയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് ഇന്ത്യയുടെ GDP കണക്കുകള്‍!!
വിറ്റമിന്‍ B 12 വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് നമ്മുടെ നാഡീകോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നു. നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെയും മറ്റ് ജനിതക കോശങ്ങളുടെയും രൂപീകരണത്തിനും വിറ്റമിന്‍ ബി 12 സഹായിക്കുന്നു. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ വിറ്റമിന്‍ ബി 12 അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളമായി കഴിയ്ക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.
പൊതുവേ വിറ്റമിന്‍ B 12 മാംസാഹാരത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ മുതലായവയിൽ വിറ്റമിൻ ബി 12 ധാരാളമായി കാണപ്പെടുന്നു. അതിനാല്‍തന്നെ സസ്യാഹാരികളില്‍ ഇതിന്‍റെ കുറവ് കാണപ്പെടുന്നു.
വിറ്റമിൻ ബി 12 ന്‍റെ കുറവിന്‍റെ ലക്ഷണങ്ങൾ
- ക്ഷീണം
- ബലഹീനത
- വിളർച്ച
- നാഡീസംബന്ധമായ പ്രശ്നങ്ങൾ
- ശ്വാസം മുട്ടൽ
- നെഞ്ചുവേദന
- ഓർമ്മക്കുറവ്
- വിഷാദം.
ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഊഹിക്കാം നിങ്ങളുടെ ശരീരത്തില്‍ വിറ്റമിന്‍ ബി 12 ന്‍റെ കുറവ് ഉണ്ടാകാം..
വിറ്റമിന്‍ B 12 ന്‍റെ കുറവ് എങ്ങിനെ പരിഹരിക്കാം?
ഒരു വ്യക്തിയുടെ ശരീരത്തില്‍ വിറ്റമിന്‍ B 12 വളരെ കുറവാണ് എങ്കില്‍ അത് മരുന്നുകളിലൂടെയും സപ്ലിമെന്‍റുകളിലൂടെയും പരിഹരിക്കാനാകും. കൂടാതെ, സമീകൃത പോഷകാഹാരം കഴിക്കുന്നതിലൂടെ ശരീരത്തിൽ വിറ്റമിന്‍ ബി 12 നിലനിർത്താൻ കഴിയും.
മാംസാഹാരികളെ സംബന്ധിച്ചിടത്തോളം ശരീരത്തില്‍ വിറ്റമിന്‍ B 12ന്‍റെ കുറവ് ഉണ്ടാകുക എന്നത് വളരെ വിരളമായിരിയ്ക്കും. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ മുതലായവ കൂടാതെ പല വെജിറ്റേറിയൻ ഭക്ഷണങ്ങളിലും വിറ്റമിൻ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്.
ധാരാളം ഉറവിടങ്ങൾ ലഭ്യമല്ലാത്തതിനാൽ സസ്യാഹാരികൾക്ക് വിറ്റമിൻ ബി 12 ലഭിക്കുക എന്നത് ദുഷ്ക്കരമാണ്. ഇതിനായി പാൽ, മോര്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളെ ആശ്രയിക്കാം. സോയ പാൽ, സോയ തൈര്, സോയ ചീസ്, ബദാം പാൽ തുടങ്ങിയവും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ്, കോൺ ഫ്ലെക്സ് തുടങ്ങിയ മുഴു ധാന്യങ്ങൾ വിറ്റമിൻ ബി 12 കൊണ്ട് സമ്പന്നമാണ്. ശരീരത്തിന്‍റെ വിറ്റമിൻ ബി 12 ആവശ്യകത നിലനിർത്തുന്നതിന് ഈ ധാന്യങ്ങൾ നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം
ചില പച്ച പച്ചക്കറികളായ ചീര, ബ്രോക്കോളി എന്നിവ വിറ്റമിൻ ബി 12 ന്‍റെ നല്ല ഉറവിടമാണ്. എന്നിരുന്നാലും, മാംസം, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവയെ അപേക്ഷിച്ച് ഇവയിൽ വിറ്റമിൻ ബി 12 ന്‍റെ അളവ് കുറവാണ്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.