Aloe Vera Benefits: പോസിറ്റിവിറ്റിയും ഭാഗ്യവും നല്‍കും കറ്റാര്‍വാഴ!! വീട്ടിനുള‌ളില്‍ വച്ചാല്‍ ഗുണങ്ങള്‍ ഏറെ

Aloe Vera Benefits:  നിരവധി ഗുണങ്ങള്‍ ഉള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ എന്ന് പറയാം. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഈ ചെടിയെ പ്രകൃതിയുടെ വരദാനം എന്ന്തന്നെ പറയാം. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2024, 06:07 PM IST
  • ചര്‍മ്മ സൗന്ദര്യത്തിന് ഏറെ ഉത്തമമാണ് കറ്റാര്‍വാഴ. വേനൽക്കാലത്ത് സൂര്യന്‍റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ ജെല്‍.
Aloe Vera Benefits: പോസിറ്റിവിറ്റിയും ഭാഗ്യവും നല്‍കും കറ്റാര്‍വാഴ!! വീട്ടിനുള‌ളില്‍ വച്ചാല്‍ ഗുണങ്ങള്‍ ഏറെ

Aloe Vera Benefits: കറ്റാര്‍വാഴ നമുക്ക് ഏറെ സുപരിചിതമായ ഒരു ചെടിയാണ്. ഇതിന്‍റെ ഗുണങ്ങളും ഉപയോഗവും അറിയാത്തവര്‍ ഇന്ന് വിരളമാണ്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഇന്ന് ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് കറ്റാ‌ര്‍ വാഴ. 

Also Read:  Lucky Gifts: ഈ സാധനങ്ങള്‍ സമ്മാനമായി നല്‍കൂ, നിങ്ങളുടെ ഭാഗ്യം തിളങ്ങും!! 
  
നിരവധി ഗുണങ്ങള്‍ ഉള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ എന്ന് പറയാം. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഈ ചെടിയെ പ്രകൃതിയുടെ വരദാനം എന്ന്തന്നെ പറയാം. 

Also Read:  Vastu to Attract Money: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വീട്ടില്‍ ലക്ഷ്മി ദേവി സ്വയം വന്ന് വാസമുറപ്പിക്കും!!
 
ചര്‍മ്മ സൗന്ദര്യത്തിന് ഏറെ ഉത്തമമാണ് കറ്റാര്‍വാഴ. വേനൽക്കാലത്ത് സൂര്യന്‍റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ ജെല്‍. 

സമൃദ്ധമായ മുടിയ്ക്ക് ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ ജെല്‍ തേയ്ക്കാം. ഇത്  ചൊറിച്ചില്‍ ഇല്ലാതാക്കി, മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കും. ഇതിലടങ്ങിയിരിയ്ക്കുന്ന വിറ്റാമിനുകളും ഫോളിക് ആസിഡും  മുടി കൊഴിച്ചില്‍ തടയുകയും  മുടിയെ പരിപാലിയ്ക്കുകയും മുടി നന്നായി വളരാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു. 

ആരോഗ്യത്തിനും കറ്റാര്‍വാഴ ഉത്തമമാണ്. കറ്റാര്‍വാഴ ജ്യൂസ് ആന്‍റി ഓക്‌സിഡന്‍റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം അകറ്റുന്നതിനും കരളിന്‍റെ  ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും കറ്റാര്‍വാഴ ജ്യൂസ് ഏറെ സഹായിക്കും.

എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനും മാത്രമല്ല വാസ്തു ശാസ്ത്രത്തിലും കറ്റാര്‍വാഴയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്‌ ഷൂയി അനുസരിച്ച്  ഭാഗ്യം കൊണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാര്‍വാഴ...!! 

കറ്റാര്‍വാഴ വീട്ടിനുള്ളില്‍ വളര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ 

കറ്റാര്‍വാഴ വീട്ടിനുള‌ളില്‍ വളര്‍ത്തിയാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുക. വീട്ടിനുള്ളിലെ മോശപ്പെട്ട ഊര്‍ജത്തെ വലിച്ചെടുത്ത് വീട്ടിലുള‌ളവര്‍ക്ക് പോസിറ്റീവ് എനര്‍ജിയും ഭാഗ്യവും സമ്മാനിക്കുന്ന ചെടിയാണ് കറ്റാര്‍വാഴ. വീട്ടിനുള‌ളില്‍ മലിനവായു ഉണ്ടെങ്കില്‍ അത്  മാറ്റി ശുദ്ധമാക്കാനും കറ്റാര്‍ വാഴ സഹായിക്കും. വീട്ടിന്‍റെ പരിസരത്ത് കറ്റാര്‍വാഴ നടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക, ചെടി കിഴക്ക് ദിക്കിലോ അല്ലെങ്കില്‍ വടക്ക് ദിക്കിലോ നടുന്നതാണ് ഉത്തമം. ഇത് വീടിന് `ഐശ്വര്യവും ഭാഗ്യവും സമ്മാനിക്കും. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News