നമ്മുടെ ശരീരത്തിൽ ജലത്തിന്റെ അളവ് കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അളവിൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുകയും മറ്റ് നിരവധി പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.
ആരോഗ്യവാനായ ഒരു മുതിർന്ന വ്യക്തി ഒരു ദിവസം 3 മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കണം. എന്നിരുന്നാലും, എല്ലാവരുടെയും മനസ്സിലുള്ള ചോദ്യം രാത്രിയിൽ വെള്ളം കുടിക്കണോ വേണ്ടയോ, അതെ എങ്കിൽ എത്രയാണ്? എന്നിവയാണ്.
ALSO READ: ശരീരഭാരം കുറയ്ക്കാൻ മെറ്റബോളിസം വർധിപ്പിക്കുന്ന ഈ ഭക്ഷണങ്ങൾ കഴിക്കാം
രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. വെള്ളം കുടിക്കുന്നതിലൂടെ ഭക്ഷണം എളുപ്പത്തിൽ ദഹിക്കുന്നു. ഇത് കൂടാതെ, വിറ്റാമിനുകളും ധാതുക്കളും വെള്ളം കാരണം ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ ആരോഗ്യകരമായി നിലനിർത്തുകയും വിഷവസ്തുക്കളെയും മറ്റ് മാലിന്യങ്ങളെയും പുറന്തള്ളുകയും ചെയ്യുന്നു.
വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
കുറച്ച് വെള്ളം മാത്രം കുടിക്കുന്നവരുടെ ശരീരത്തിൽ വിഷാംശം ഇല്ലാതാക്കാൻ കഴിയാതെ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പകൽ സമയത്ത് കൂടുതൽ വെള്ളം കുടിക്കുക, രാത്രി ഉറങ്ങാൻ പോകുന്നതിന് കുറച്ച് മണിക്കൂർ മുമ്പ് ചെറിയ അളവിൽ മാത്രം വെള്ളം കുടിക്കുക. നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ ധാരാളം വെള്ളം കുടിച്ചാൽ അത് ഉറക്കെ ബാധിക്കും.
പ്രമേഹരോഗികളും ഹൃദ്രോഗമുള്ളവരും രാത്രിയിൽ അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ഇത്തരക്കാർ രാത്രിയിൽ കൂടുതൽ വെള്ളം കുടിച്ചാൽ ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകേണ്ടി വരും. ഇത് അവരെ അസ്വസ്ഥരാക്കുകയും ശരിയായ ഉറക്കം ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.
രാത്രിയിൽ വെള്ളം എങ്ങനെ കുടിക്കാം?
സാധാരണ വെള്ളത്തിന് പകരം നാരങ്ങാ വെള്ളം, ഗ്രീൻ ടീ, ഹെർബൽ ടീ, മറ്റ് ആരോഗ്യകരമായ പാനീയങ്ങൾ എന്നിവ രാത്രിയിൽ കുടിക്കാം. സാധാരണ വെള്ളം അധികം കുടിച്ചാൽ രാത്രിയിൽ ഇടയ്ക്കിടെ എഴുന്നേറ്റ് മൂത്രമൊഴിക്കേണ്ടി വരികയും ഉറക്കം കെടുത്തുകയും ചെയ്യും. രാത്രി ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം മാത്രം കുടിക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും.
രാത്രിയിൽ വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം
അത്താഴത്തിന് ശേഷം വെള്ളം കുടിക്കുന്നത് ശരീരത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളിക്കൊണ്ട് ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. അസിഡിറ്റിയോ ഗ്യാസ് പ്രശ്‌നമോ ഉള്ളവർ രാത്രിയിൽ വെള്ളം കുടിക്കണം. ജലദോഷവും പനിയും ഉള്ളവർക്ക് ചെറുചൂടുള്ള വെള്ളം ഒരു ഔഷധമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...