ഈ ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ...

മഹാവിഷ്ണു ഗായത്രിയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.   

Last Updated : May 20, 2020, 06:01 AM IST
ഈ ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ...

ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ് അത് ഏത് ഗായത്രിമന്ത്രം ആയാലും ശരി. 'ഗായത്രി' എന്ന വാക്കിനർത്ഥം ഗായന്തം ത്രായതേ അതായത് ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നതാണ്.  

Also read: നിത്യവും വീടുകളിൽ കർപ്പൂരം ഉഴിയുന്നത് നന്ന്...

മഹാവിഷ്ണു ഗായത്രിയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.  മഹാവിഷ്ണു ഗായത്രികളും ഈ മന്ത്രങ്ങളുടെ  ജപ ഫലവുമാണ് വിശദീകരിക്കുന്നത്.  ഈ മന്ത്രം പ്രഭാതത്തിൽ കുളികഴിഞ്ഞ ശേഷമാണ് ജപിക്കേണ്ടത്.  ദിവസവും ഒൻപത് തവണ ഈ മന്ത്രം ഭക്തിപൂർവം ജപിച്ചാൽ ഫലം ലഭിക്കുമെന്ന കാര്യം നിശ്ചയമാണ്.  

സമ്പൽ സമൃദ്ധിയ്ക്ക് ഈ മന്ത്രം ജപിക്കുക 

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!

ശത്രുഭയനാശത്തിന് ഈ മന്ത്രം ജപിക്കുക 
 
ഓം വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!

പിതൃക്കളുടെ അനുഗ്രഹത്തിന് ഈ മന്ത്രം ജപിക്കുക 

ഓം ജാമ ദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!

ജ്ഞാനവർധനയ്ക്ക് ഈ മന്ത്രം ജപിക്കുക

ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!

Also read: ഈ മന്ത്രം ചൊല്ലുന്നത് കുടുംബത്തിന്റെ ഐക്യത്തിന് നന്ന്
 
സർവ ഐശ്വര്യത്തിന് ഈ മന്ത്രം ജപിക്കുക
 
ഓം ഭൂവരാഹായ വിദ്മഹേ ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!

ആഗ്രഹ സാഫല്യത്തിന് ഈ മന്ത്രം ജപിക്കുക

ഓം നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!

വിദ്യാ ഗുണത്തിന് ഈ മന്ത്രം ജപിക്കുക

ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!

സർവ ഭയനാശത്തിന് ഈ മന്ത്രം ജപിക്കുക

ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി തന്നോ ശേഷഃ പ്രചോദയാത് !!

അവിചാരിത അപകടങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് ഈ മന്ത്രം ജപിക്കുക

ഓം കശ്യപേശായ വിദ്മഹേ മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!

സന്താന ഭാഗ്യത്തിന് ഈ മന്ത്രം ജപിക്കുക

ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!

ആരോഗ്യലബ്ധി, രോഗശമനം എന്നിവയ്ക്ക് ഈ മന്ത്രം ജപിക്കുക

ഓം ആദിവൈദ്യായ വിദ്മഹേ ആരോഗ്യ അനുഗ്രഹാ ധീമഹി തന്നോ ധന്വന്തരിഃ പ്രചോദയാത് !!

മരണഭയത്തിൽ നിന്നും രക്ഷനേടാൻ ഈ മന്ത്രം ജപിക്കുക

ഓം പക്ഷിരാജായ വിദ്മഹേ സ്വര്‍ണ പക്ഷ്യായ ധീമഹി തന്നോ ഗരുഢഃ പ്രചോദയാത് !!

സർവ ഐശ്വര്യത്തിന് 

ഓം പീതാംബരായ വിദ്മഹേ ജഗാന്നാഥായ ധീമഹി തന്നോ രാമ പ്രചോദയാത് !!

സർവ വിജയത്തിനും ശത്രു നാശത്തിനും 

ഓം ഉഗ്രരൂപായ വിദ്മഹേ വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!

Trending News