IND vs ENG ODI: ഇംഗ്ലണ്ടിനെതിരെ രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും

എന്നാൽ  ഇന്ന് ജയിക്കാനുള്ള ശ്രമത്തിൽ തന്നെയായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുന്നതും.  അതുകൊണ്ടുതന്നെ ഒരു കടുത്ത മത്സരം  നമുക്ക് പ്രതീക്ഷിക്കാം.       

Written by - Zee Malayalam News Desk | Last Updated : Mar 26, 2021, 01:02 PM IST
  • ഇന്ത്യൻ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്
  • ഉച്ചയ്ക്ക് ഒന്നര മണിക്കാണ് കളി
  • ഇന്ന് കൂടി കളി ജയിച്ചാൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം
IND vs ENG ODI: ഇംഗ്ലണ്ടിനെതിരെ രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും

പൂനെ:  ഇന്ത്യൻ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്.  ഉച്ചയ്ക്ക് ഒന്നര മണിക്കാണ് കളി തുടങ്ങുന്നത്. ഇന്ന് കൂടി കളി ജയിച്ചാൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. 

എന്നാൽ  ഇന്ന് ജയിക്കാനുള്ള ശ്രമത്തിൽ തന്നെയായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുന്നതും.  അതുകൊണ്ടുതന്നെ ഒരു കടുത്ത മത്സരം  നമുക്ക് പ്രതീക്ഷിക്കാം.     

Also Read: IND vs ENG ODI : പടിക്കൽ കലം ഉടച്ച് ശിഖർ ധവാൻ, ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ സെഞ്ചുറി ഇനിയും അകലെ തന്നെ

ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ 66 റൺസിനാണ് ഇന്ത്യ തകർത്തത്.  കഴിഞ്ഞ കളിയില്‍ തോളെല്ലിന് പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പുറത്തായതിനാൽ പകരം സൂര്യകുമാര്‍ യാദവോ ഋഷഭ് പന്തോ ആകും ഇന്നിറങ്ങുക. ഇനി ചാൻസ് സൂര്യക്ക് ആണ് കിട്ടുന്നതെങ്കിൽ സൂര്യയുടെ കന്നി ഏകദിന മത്സരം കൂടിയാകുമിത്. 

കഴിഞ്ഞ കളിയിൽ പരിക്കേറ്റ രോഹിത് ശര്‍മ്മ ഇന്ന് കളിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. അതുപോലെതന്നെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന് പരിക്കേറ്റത്‌ അവരുടെ ടീമിന് വൻ തിരിച്ചടിയാണ്. ഇന്ന് മോര്‍ഗന് പകരം ജോസ് ബട്ട്ലാറാകും ഇംഗ്ലണ്ട് ടീമിനെ നയിക്കുക.  .എന്നാൽ ചിലപ്പോൾ മോർഗൻ തന്നെയിറങ്ങുമെന്നും സൂചനയുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 

Trending News