Coimbatore: വഴി ചോദിക്കാൻ എന്ന പേരിൽ എത്തി സ്ത്രീയുടെ മാല പൊട്ടിച്ച് (Chain snatching) കടന്നു കളഞ്ഞ യൂത്ത് കോൺഗ്രസ് നേതാവ് (Youth congress leader) പിടിയിൽ. കോയമ്പത്തൂർ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാനെയാണ് (Faisal Rahman) പൊലീസ് (Police) പിടികൂടിയത്. കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയില്‍ വച്ചാണ് മോഷണം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറി ഉടമ ധനലക്ഷ്മിയുടെ അഞ്ചര പവന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഭര്‍ത്താവും സുഹൃത്തുക്കളും ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു.
സിസിടിവി (CCTV) ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞയറാഴ്ചയാണ് പ്രതികളെ പിടികൂടിയത്. പ്രദേശത്ത് തന്നെയുള്ള 17കാരനാണ് മറ്റൊരു പ്രതി. കടയിൽ കയറി മാല പൊട്ടിച്ചത് ഫൈസല്‍ റഹ്മാനാണ്. കുനിയമത്തൂരും പരിസരങ്ങളിലുമായി നടന്ന അഞ്ചോളം മാലപൊട്ടിക്കല്‍ (Chain Snatching) കേസില്‍ ഫൈസല്‍ റഹ്മാന് പങ്കുള്ളതായി പോലീസ് (Police) പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...