Crime News: വാഹനപരിശോധനക്കിടെ 380ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ!

Crime News: ജിന്റോയുടെ കൈവശം 380 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 11:39 AM IST
  • പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • വട്ടിപ്പന സ്വദേശി ജിന്റോ തോമസിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്
Crime News: വാഹനപരിശോധനക്കിടെ 380ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ!

കോഴിക്കോട്: പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വട്ടിപ്പന സ്വദേശി ജിന്റോ തോമസിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് 22 വയസുളള ജിന്റോ തോമസിനെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

Also Read: വർക്കലയിൽ കോളേജ് വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി എത്തിയ സംഘം മർദ്ദിച്ചു

ജിന്റോയുടെ കൈവശം 380 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ പി സുദീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി പി ജയരാജ്, പി കെ സബീര്‍ അലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രഘുനാഥ്, കെ ഷബീര്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.  കഴിഞ്ഞ മാസം കോട്ടയത്ത് 45 ഗ്രാം എംഡിഎംഎയുമായി ഗോകുല്‍ എന്ന 25 കാരന്‍ പിടിയിലായിരുന്നു.

എംഡിഎംഎയും മയക്കുഗുളികകളും പിടികൂടിയ സംഭവത്തില്‍ യുവതി ഉൾപ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റില്‍!

എംഡിഎംഎയും മയക്കുഗുളികകളും പിടികൂടിയ സംഭവത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റില്‍.  മുഹമ്മദ് ഷാഫി,  അന്‍ഷാദ് , സാജിത എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കോഴിക്കോട് പുതിയങ്ങാടി സ്വദേശി  ഷഫീഖിനെ പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റുചെയ്തിരുന്നു.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

വാഹനപരിശോധനയ്ക്കിടെ കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷഫീഖ് അറസ്റ്റിലായത്.  46.9 ഗ്രാം എംഡിഎംഎയും 17.5 ഗ്രാമിന്റെ 29 മയക്കു ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. ഷഫീഖിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് വ്യക്തമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News