Crime News: നടുറോഡില്‍ അടിയുണ്ടാക്കി, ഓട്ടോ ഡ്രൈവറുടെ കയ്യും തല്ലിയൊടിച്ചു; കൊല്ലത്ത് യുവതി അറസ്റ്റില്‍

അന്‍സിയ ബീവിയെ കടയ്ക്കല്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 01:47 PM IST
  • സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തെന്ന പരാതിയില്‍ എസ്‌സിഎസ്ടി പീഡന നിരോധന നിയമപ്രകാരമാണ് ഇവരെ കസ്റ്റ‍ിയിലെടുത്തത്.
  • ഓട്ടോറിക്ഷാ ഡ്രൈവർ വിജിത്തിനെ ആക്രമിച്ച കേസിലും അന്‍സിയ ബീവി പ്രതിയാണ്.
  • നടുറോഡിൽ രണ്ട് സ്ത്രീകളുമായി അൻസിയ ബീവി അടിയുണ്ടാക്കുന്നതിന്റെ വീഡിയോ പകർത്തിയെന്ന് ആരോപിച്ചാണ് വിജിത്തിൻ്റെ കൈ യുവതി തല്ലിയൊടിച്ചത്.
Crime News: നടുറോഡില്‍ അടിയുണ്ടാക്കി, ഓട്ടോ ഡ്രൈവറുടെ കയ്യും തല്ലിയൊടിച്ചു; കൊല്ലത്ത് യുവതി അറസ്റ്റില്‍

കൊല്ലം: നടുറോഡില്‍ അടിയുണ്ടാക്കുകയും ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശിനി അന്‍സിയ ബീവിയാണ് പിടിയിലായത്. തയ്യല്‍ കട നടത്തുന്ന അന്‍സിയ ബീവിയെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കുകയായിരുന്നു.

സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തെന്ന പരാതിയില്‍ എസ്‌സിഎസ്ടി പീഡന നിരോധന നിയമപ്രകാരമാണ് ഇവരെ കസ്റ്റ‍ിയിലെടുത്തത്. ഓട്ടോറിക്ഷാ ഡ്രൈവർ വിജിത്തിനെ ആക്രമിച്ച കേസിലും അന്‍സിയ ബീവി പ്രതിയാണ്. നടുറോഡിൽ രണ്ട് സ്ത്രീകളുമായി അൻസിയ ബീവി അടിയുണ്ടാക്കുന്നതിന്റെ വീഡിയോ പകർത്തിയെന്ന് ആരോപിച്ചാണ് വിജിത്തിൻ്റെ കൈ യുവതി തല്ലിയൊടിച്ചത്. 

Also Read: Kattappana Anumol Murder Update: അനുമോളെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ കുരുക്കി, ബ്രിജേഷ് മദ്യപാനി, കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുമ്പോള്‍... 

 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വിജിത്തിൻ്റെ കൈ അൻസിയ തല്ലിയൊടിച്ചത്. കമ്പി വടി ഉപയോഗിച്ചായിരുന്നു ആക്രമണം. പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റ് രണ്ട് സ്ത്രീകളും തമ്മിൽ നടുറോഡിൽ വെച്ച് ഒരാഴ്ച മുമ്പ്  അടിപിടിയുണ്ടായിരുന്നു. ഈ സംഭവം വിജിത്ത് ഫോണിൽ പകർത്തിയെന്ന് സംശയം തോന്നിയ അൻസിയ ഇക്കാര്യം ചോദിക്കാനായി ഓട്ടോ സ്റ്റാൻഡിലെത്തിയിരുന്നു. 

വീഡിയോ പകർത്തിയിട്ടില്ലെന്ന് വിജിത്ത് ആവർത്തിച്ച് പറഞ്ഞിട്ടും അത് കേൾക്കാൻ കൂട്ടാക്കാതെ അൻസിയ ആക്രമിക്കുകയായിരുന്നു. കമ്പി വടി ഉപയോഗിച്ച് വിജിത്തിൻ്റെ ഇടത് കൈ തല്ലിയൊടിച്ച ശേഷം അൻസിയ തയ്യൽക്കടയിലേയ്ക്ക് ഓടിക്കയറി. ആക്രമണത്തിൽ പരിക്കേറ്റ വിജിത്തിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിജിത്ത് നിലവിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News