Crime News: പയ്യന്നൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

Payyannur Robbery Case: സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടേയും വിരലടയാളത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനക്കാരനാണ് ഈ മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 11:13 AM IST
  • പയ്യന്നൂരിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ മോഷ്ടാവ് പിടിയിൽ
  • തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ ജഗദുൽ സാദിഖിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്
Crime News: പയ്യന്നൂരിൽ  ജ്വല്ലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

കണ്ണൂർ: പയ്യന്നൂരിൽ  ജ്വല്ലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ മോഷ്ടാവ് പിടിയിൽ. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ ജഗദുൽ സാദിഖിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.  പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വല്ലറിയിൽ കവര്‍ച്ച നടന്നത് ഈ മാസം ആറിനാണ്. ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ കടയില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. 

Also Read: Crime News: ആഡംബര ജീവിതം കാണിക്കാൻ മോഷണം; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ അറസ്റ്റിൽ

ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുന്‍വശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലും ലൈറ്റിനും മോഷ്ടാക്കള്‍ പച്ച സ്‌പ്രേ പെയിന്റടിച്ചിരുന്നു.  സിസിടിവി ദൃശ്യങ്ങളുടേയും വിരലടയാളത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനക്കാരനാണ് മോഷ്ടാവെന്ന് കണ്ടെത്തിയത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജഗദുൽ സാദിഖിനെ തഞ്ചാവൂരിൽ നിന്നും പിടികൂടിയത്.

Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടവും പുരോഗതിയും! 

ഇയാളുടെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. പയ്യന്നൂർ ഡി.വൈ.എസ്.പി  കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വതിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News