Vlogger Arrested: കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സിന്തറ്റിക് ലഹരിമരുന്ന് വിൽപന നടത്തുന്ന പ്രശസ്ത വ്ളോഗർ പിടിയിൽ

Famous Vlogger Arrested In Kochi: യൂട്യൂബിലെ പ്രശസ്ത വ്ളോഗറായ സ്വാതി കൃഷ്ണയെ ലഹരിമരുന്നുമായി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 09:27 AM IST
  • സിന്തറ്റിക് ലഹരിമരുന്ന് വിൽപന നടത്തിയ പ്രശസ്ത വ്ളോഗർ പിടിയിൽ
  • പിടികൂടുമ്പോൾ 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കൈവശമുണ്ടായിരുന്നു
  • സംശയത്തെ തുടർന്ന് ഇവർ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു
Vlogger Arrested: കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സിന്തറ്റിക് ലഹരിമരുന്ന് വിൽപന നടത്തുന്ന പ്രശസ്ത വ്ളോഗർ പിടിയിൽ

കാലടി: കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ചു വിൽപന നടത്തിവന്ന വ്‌ളോഗർ കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ അറസ്റ്റിൽ.  സ്വാതിയെ മറ്റൂരിൽ വെച്ച് എക്‌സൈസ് സംഘം പിടികൂടുമ്പോൾ 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കൈവശമുണ്ടായിരുന്നു.

Also Read: Kerala School Kalolsavam 2024: കലോസവത്തിൽ മത്സരം കടക്കുന്നു; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

സംശയത്തെ തുടർന്ന് ഇവർ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇൻസ്‌പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർ ടി.വി. ജോൺസൺ, സിവിൽ എക്‌സൈസ് ഓഫീസർ രജിത്ത് ആർ. നായർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വാതി കൃഷ്ണയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കൊച്ചിയിൽ യുവാവ് പിടിയിൽ 

മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ കൊച്ചിയിൽ പിടിയിൽ. കാക്കനാട് കുസുമഗിരി സ്വദേശി ആഷിൽ ലെനിനാണ് എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 38 ഗ്രാം എംഡിഎംഎ, രണ്ട്  ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാർട്ട് ഫോണുകളും, 9100 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Also Read: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും

പ്രതി ഹെർബൽ പീജിയൺ ആയുർവേദ തെറാപ്പി & സ്പാ എന്ന മസാജ് പാർലർ നടത്തി വരികയായിരുന്നു. ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. മസാജ് പാർലറുകളിൽ രാസലഹരി ഉപയോഗിക്കപ്പെടുന്നതായുള്ള വിവരം എക്സൈസ് ഇന്റലിജൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാനമൊട്ടാകെയുള്ള മസാജ് സെന്ററുകളിൽ പരിശോധനകൾ നടന്നു വരികയാണ്.  വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിലെ ഹെർബൽ പീജിയൻ എന്ന സ്പായിൽ അസ്വഭാവികമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തുകയും കഴിഞ്ഞ ദിവസം  മിന്നൽ പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News