കൊല്ലം: മദ്യമാണെന്ന് പറഞ്ഞ് ആളുകൾക്ക് കോള നൽകി പറ്റിച്ചയാൾ പിടിയിൽ. മദ്യക്കുപ്പിയിൽ കോള നിറച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറിനെയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. ഓച്ചിറയാണ് സംഭവം. ആലുംപീടികയിലെ ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവർക്ക് മദ്യമെന്ന് പറഞ്ഞ് കോള കൊടുക്കുന്നതായിരുന്നു തട്ടിപ്പ് രീതി.
മദ്യം വാങ്ങാന്‍ എത്തുന്നവരോട് തന്റെ കയ്യില്‍ മദ്യം ഉണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കോള വിൽപ്പന. ബിവറേജ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പായിരിക്കും ഇത്തരത്തിൽ വിൽപ്പന. ബിവറേജില്‍ വലിയ ക്യൂ ഉള്ളപ്പോഴും കക്ഷി സ്ഥലത്ത് പ്രത്യക്ഷപ്പെടാറുണ്ട്. മദ്യം വില കൊടുത്ത് വാങ്ങുന്നവർ ഇത് കുടിക്കുമ്പോഴാണ് പറ്റിച്ചതായി അറിയുന്നത്.ഇത് പല തവണ ആവർത്തിക്കുകയും നിരവധി പരാതികൾ ബിവറേജസ് മാനേജര്‍ക്ക് ലഭിച്ചതിൻറെയും പിന്നാലെയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തട്ടിപ്പുകാരനെ കണ്ടെത്തിയത്.
നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം കോള നിറച്ച മദ്യകുപ്പിയുമായി വീണ്ടും എത്തിയപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ കക്ഷിയെ പൊക്കിയത്.തുടർന്ന് ഓച്ചിറ പോലീസിന് കൈമാറിയ പ്രതിയെ മറ്റ് പരാതിക്കാർ ഇല്ലാത്തതിനാല്‍ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...