ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 15.36 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഗിനിയയിൽ നിന്നുള്ള ഒരു സ്ത്രീയെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഡിസംബർ ഏഴിന് കോനാക്രിയയിൽ (ഗിനിയ) നിന്ന് അഡിസ് അബാബ വഴിയാണ് പ്രതി എത്തിയത്.
ചോദ്യം ചെയ്യലിൽ, താൻ കൊക്കെയ്ൻ ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയതായി ഇവർ സമ്മതിച്ചു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയിൽ ഇവരുടെ ശരീരത്തിൽ ചില വസ്തുക്കൾ ഉള്ളതായി കണ്ടെത്തി. തുടർന്ന് വിദഗ്ധ പരിശോധന നടത്തിയത് ശേഷം ഇവരുടെ ശരീരത്തിൽ നിന്ന് ക്യാപ്സൂളുകൾ പുറത്തെടുത്തു.
Delhi | A Guinean national was arrested at Indira Gandhi International Airport by customs after 82 capsules of Cocaine worth Rs 15.36 cr, were found ingested inside her body. The capsules were recovered under medical supervision later: Customs pic.twitter.com/cm6wVgc23h
— ANI (@ANI) December 17, 2022
"ആകെ 82 ക്യാപ്‌സ്യൂളുകൾ കണ്ടെടുത്തു. അതിൽ 1,024 ഗ്രാം കൊക്കെയ്ൻ ആണ് ഉണ്ടായിരുന്നത്," കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രസ്താവനയിലൂടെ അറിയിച്ചു. കണ്ടെടുത്ത 1,024 ഗ്രാം കൊക്കെയ്‌നിന് 15.36 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...