കൊല്ലം: പുനലൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഒരു സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: കാട്ടിറച്ചിയെന്ന് പറഞ്ഞ് അറസ്റ്റ്; ഒടുവിൽ കാട്ടിറച്ചിയല്ലെന്ന് കണ്ടെത്തൽ, വിവാദത്തിൽ വനംവകുപ്പ്
കല്ലടയാറിനോട് ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറമ്പോക്കിൽ താത്കാലികമായുള്ള ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുഴുവരിച്ച് തിരിച്ചറിയാനാകാത്ത വിധത്തില്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.
Also Read: Panchgrahi Yoga 2023: അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിതെളിയും
പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ ഈ മൃതദേഹങ്ങൾ ഷെഡില്‍ താമിച്ചിരുന്ന ഇന്ദിരയുടേയും സുഹൃത്തിന്റേയുമാകാമെന്നാണ്. കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ മരണം കൊലപാതകമാണോയെന്ന സംശയം പോലീസിനുണ്ട്. ഇവർ താമസിച്ചിരുന്നിടത്ത് മുറ്റത്ത് ചോര പാടുകളും ചോര പുരണ്ട കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ തുടര്‍ നടപടികളെടുക്കാനാകൂയെന്ന് പോലീസ് പറഞ്ഞു.
വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ
വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പങ്കുവെക്കുന്ന ചെറിയ പെരുന്നാളിന്റെ ആഹ്‌ളാദത്തിലാണ് വിശ്വാസികൾ. ഇതോടെ ഒരു മാസം നീണ്ട റംസാൻ വ്രതത്തിന് പരിസമാപ്തി കുറിച്ചിരിക്കുകയാണ്. സംസ്‌ഥാനത്തെ വിവിധയിടങ്ങളിലെ ഈദ് ഗാഹുകളിൽ ഇന്ന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ പള്ളികളിലും പ്രത്യേക ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരം നടന്നത്. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത് ഈദ് മുബാരക്ക് പരസ്പരം കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...