തൃശ്ശൂർ: തൃശ്ശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിലായതായി റിപ്പോർട്ട്. നാമക്കലിന് സമീപമാണ് ആറംഗ സംഘം പോലീസ് വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചതായും റിപ്പോർട്ടുണ്ട്.
Also Read: തൃശൂരിൽ വൻ എടിഎം കൊള്ള; മൂന്ന് എടിഎമ്മുകളിൽ നിന്ന് നഷ്ടപ്പെട്ടത് 65 ലക്ഷം രൂപ!
പ്രതികൾ കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവർ മോഷണത്തിനായി ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം ലഭിക്കുന്നത്. കണ്ടെയ്നർ എസ്.കെ.ലോജിറ്റിക്സിന്റെതാണ്. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കാനിടയാക്കിയത്.
Also Read: എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കും? ശമ്പളം എത്ര വർധിക്കും? അറിയാം പുത്തൻ അപ്ഡേറ്റ്...
അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. ശേഷം തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതിനിടെയാണ് ഇവർ പോലീസുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് കാലിനു പരിക്കേൽക്കുകയുമുണ്ടായി. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്നത് ഹരിയാന സ്വദേശികളായ ഏഴംഗ സംഘമായിരുന്നു. തമിഴ്‌നാട് പോലീസ് പറയുന്നത്.
Also Read: ഒക്ടോബറിലെ ഗ്രഹ സംക്രമണം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, ആഗ്രഹിച്ചതെല്ലാം നേടും!
വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവർച്ചയിൽ മൂന്ന് എടിഎമ്മുകളിൽ നിന്നും 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്ബിഐ എടിഎമ്മിലാണ് പുലർച്ചെ 2:10 ന് ആദ്യ മോഷണം നടന്നത്. കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ ഈ എടിഎമ്മിൽ അധികൃതർ നിറച്ചിരുന്നു. ഇത് കവർച്ചാ സംഘത്തിന്റെ ശ്രദ്ധയിൽപെട്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. ഇവർ മുൻപിലെ സി.സി.ടി.വി ക്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടിഎമ്മില്‍ നിന്നും പണം കവര്‍ന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.