കടയിലെ തിരിക്കിനിടയിൽ പെൺകുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് കവർന്നു; പ്രതി പിടിയിൽ

തിരിക്കിനിടയിൽ കയറി ആരും അറിയാതെയാണ് പ്രതി കുഞ്ഞിന്റെ കാലിൽ കിടന്ന സ്വർണ്ണക്കൊലുസ് മോഷ്ടച്ചത്

Written by - Zee Malayalam News Desk | Last Updated : May 8, 2023, 08:43 PM IST
  • അര പവൻ സ്വർണ്ണക്കൊലുസാണ് കടയിൽ തിരിക്കനിടിയിൽ നിന്നും മോഷണം നടത്തിയത്.
  • സംഭവത്തിന് ശേഷം കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
  • തുടർന്ന് കടയിലെ സിസിടിവി പരിശോധിച്ചപ്പോൾ പ്രതിയായ ശ്രീലത തിരക്കിനിടയിൽ നിന്നും കുഞ്ഞിന്റെ കാലിൽ കിടന്ന സ്വർണ്ണക്കൊലുസ് കവർന്നെടുക്കുന്നത് കണ്ടെത്തി
കടയിലെ തിരിക്കിനിടയിൽ പെൺകുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് കവർന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം : നെടുമങ്ങാട് സ്വകാര്യ ഫാൻസി സ്റ്റോറിൽ തിരിക്കനിടെ നിന്നും ഒരു വയസുള്ള പെൺകുഞ്ഞിന്റെ കാലിൽ നിന്നും സ്വർണ്ണക്കൊലുസ് മോഷ്ടിച്ച പ്രതി പിടിയിൽ. അരുവിക്കര ഇരുമ്പ ആലുംമൂട് കുന്നുംപുറം സ്വദേശി വട്ടിയൂർക്കാവ് കുണ്ടമൺകടവ് വാടകക്ക് താമസിക്കുന്ന ശ്രീലത(45) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കടയിലെത്തിയ ഇരിഞ്ചയം സ്വദേശിനിയുടെ ഒരു വയസുള്ള മകളുടെ കാലിൽ കിടന്ന അര പവൻ കടയിലെത്തിയ ഇരിഞ്ചയം സ്വദേശിനിയുടെ ഒരു വയസുള്ള മകളുടെ കാലിൽ കിടന്ന അര പവൻ സ്വർണ്ണക്കൊലുസാണ് കടയിൽ തിരിക്കനിടിയിൽ നിന്നും മോഷണം നടത്തിയത്.

സംഭവത്തിന് ശേഷം കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കടയിലെ സിസിടിവി പരിശോധിച്ചപ്പോൾ പ്രതിയായ ശ്രീലത തിരക്കിനിടയിൽ നിന്നും കുഞ്ഞിന്റെ കാലിൽ കിടന്ന സ്വർണ്ണക്കൊലുസ് കവർന്നെടുക്കുന്നത് കണ്ടെത്തി. തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.

ALSO READ : Theft : ബധിരനും മൂകനുമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പട്ടാപ്പകൽ കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും മോഷണം പോയത് ഒന്നര ലക്ഷം രൂപ

പിടിയിലായ പ്രതി സ്ഥിരം കുറ്റവാളിയാണെന്നും മോഷണക്കുറ്റത്തിന് പുറമെ വഞ്ചനാ കുറ്റത്തിനും വ്യഭിചാരം എന്നിങ്ങിനെ വിവിധ കേസുകളിൽ പ്രതിയാണെന്ന് നെടുമങ്ങാട് എസ് എച്ച് ഒ എസ് സതീഷ് കുമാർ പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിലെത്തി കൈക്കുഞ്ഞുങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കുന്നതാണ് ഇവരുടെ പതിവ് രീതിയെന്നും എസ് എച്ച് ഒ കൂട്ടിച്ചേർത്തു.

മോഷണം നടത്തിയ സ്വർണ്ണം കണ്ടെടുത്തതായും പോലീസ് പറഞ്ഞു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News