ആറ് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി പോലീസ്

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് ക്രൂരമായ സംഭവം നടന്നത്.

Written by - Zee Malayalam News Desk | Last Updated : May 1, 2022, 01:22 PM IST
  • കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്
  • ഇരുവരും ചേർന്നാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്
  • രക്ഷപ്പെടാൻ ശ്രമിച്ച കമൽ മൽഹോത്രയെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്
ആറ് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ ആറ് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജഹാംഗിർപുരി സ്വദേശി ചിനു എന്ന കമൽ മൽഹോത്രയാണ് അറസ്റ്റിലായത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് ക്രൂരമായ സംഭവം നടന്നത്. 

കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. ഇരുവരും ചേർന്നാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച കമൽ മൽഹോത്രയെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമയ്പുർ ബദ്‌ലി മെട്രോ സ്റ്റേഷന് സമീപമുള്ള പാർക്കിൽ ശനിയാഴ്ച പ്രതിയെ കണ്ടെത്തി. എന്നാൽ പ്രതി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ച് പോലീസ് ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ബ്രിജേന്ദ്ര കുമാർ യാദവ്പറഞ്ഞു. പ്രാദേശികമായി നിർമിച്ച തോക്കാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.

ALSO READ: സ്ത്രീധനം കിട്ടിയില്ല; ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്

മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെയും ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്ന് മാതാവ് പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ വീട്ടിൽ കണ്ടില്ല. തൊട്ടടുത്ത വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയപ്പോൾ ചിനുവും രാജുവും കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും രക്ഷപ്പെട്ടു. രണ്ട് കുട്ടികളെയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത്  അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതികൾ മദ്യപിച്ചെത്തിയാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News