നെയ്യാറ്റിൻകര വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. വിദ്യാർഥിക്ക് നെഞ്ചിലും മുഖത്തും മർദ്ദനമേറ്റുവെന്നാണ് പരാതിയിൽ പറയുന്നത്. അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ വെള്ളറട സ്വദേശി അഭിൻ രാജേഷിനെയാണ് കെഎസ്ആർടിസി ബസ് കണ്ടക്ടർ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാർഥിയുടെ കുടുംബം വെള്ളറട പോലീസിലാണ് പരാതി നൽകിയത്.
വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ ആയ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാർത്ഥിയുടെ അച്ഛൻ രാജേഷ് പരാതി നൽകിയിരിക്കുന്നത്. നെഞ്ചിലും മുഖത്തും മർദ്ദനമേറ്റ വിദ്യാർഥിയെ വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. സ്കൂളിലേക്കുള്ള യാത്രയിൽ സുഹൃത്തുക്കളായ രണ്ടുപേർ തമ്മിൽ ഉണ്ടായ വാക്കേറ്റം നിയന്ത്രിക്കാൻ ഇടപെടുകയായിരുന്ന അഭിൻ രാജേഷിനെയാണ് കണ്ടക്ടർ മർദ്ദിച്ചത്.
ALSO READ: ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി കാസർകോട് സ്വദേശി മലപ്പുറത്ത് പിടിയിൽ
അഭിൻ രാജേഷിനോട് കണ്ടക്ടർ തട്ടിക്കയറുകയും ഉടുപ്പിൽ പിടിച്ചശേഷം മുഖത്തു മർദ്ദിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നോക്ക വിഭാഗ കമ്മീഷനും, ബാലാവകാശ കമ്മീഷണനും ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകാൻ ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...