ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി കാസർകോട് സ്വദേശി മലപ്പുറത്ത് പിടിയിൽ

ബാംഗ്ലൂരിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മയക്ക് മരുന്ന് വരുന്നുണ്ട് എന്ന ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 12:16 AM IST
  • ബാംഗ്ലൂരിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മയക്ക് മരുന്ന് വരുന്നുണ്ട് എന്ന ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
  • ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
  • വടക്കൻ ജില്ലകളിലേക്ക് വില്പന നടത്തുന്നതിനാണ് എംഡിഎം എ എത്തിച്ചത്
  • നേരത്തെയും ഇത്തരത്തിൽ മയക്കു മരുന്ന് കടത്തിയിട്ടുണ്ട്
ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി കാസർകോട് സ്വദേശി മലപ്പുറത്ത് പിടിയിൽ

മലപ്പുറം:  ഒരു കോടിയോളം രൂപ വില മതിക്കുന്ന എംഡിഎംഎ ലഹരി മരുന്നുമായി കാസർഗോഡ് സ്വദേശി പിടിയിൽ. 203 ഗ്രാം എംഡിഎംഎയുമായി കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈൻ (36)കോട്ടക്കുന്ന് വെച്ചാണ് മലപ്പുറം പോലീസിന്റെ പിടിയിലായത്.

ബാംഗ്ലൂരിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മയക്ക് മരുന്ന് വരുന്നുണ്ട് എന്ന ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. വടക്കൻ ജില്ലകളിലേക്ക് വില്പന നടത്തുന്നതിനാണ് എംഡിഎം എ എത്തിച്ചത് എന്നും നേരത്തെയും ഇത്തരത്തിൽ മയക്കു മരുന്ന് കടത്തിയിട്ടുണ്ട് എന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News