Covid 19 ചികിത്സയിലിരിക്കെ നഴ്‌സിന്റെ പീഡനത്തെ തുടർന്ന് യുവതി മരണപ്പെട്ടു

ഭോപ്പാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ യുവതി മരിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 14, 2021, 11:36 AM IST
  • ഭോപ്പാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • സംഭവത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ യുവതി മരിക്കുകയായിരുന്നു.
  • പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
  • സംഭവം നടന്ന 1 മാസത്തിന് ശേഷം മാത്രമാണ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
Covid 19 ചികിത്സയിലിരിക്കെ നഴ്‌സിന്റെ പീഡനത്തെ തുടർന്ന് യുവതി മരണപ്പെട്ടു

Bhopal: കോവിഡ് (Covid 19) രോഗം ബാധിച്ച്  ചികിത്സയിൽ ഇരിക്കെ നഴ്‌സിന്റെ പീഢനത്തെ (Rape) തുടർന്ന് യുവതി കൊല്ലപ്പെട്ടു. ഭോപ്പാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ യുവതി മരിക്കുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. സംഭവം നടന്ന 1 മാസത്തിന് ശേഷം മാത്രമാണ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

2021 ഏപ്രിൽ 6 നാണ് ഭോപ്പാൽ (Bhopal) മെമ്മോറിയൽ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന 43 വയസ്സുള്ള സ്ത്രീ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത്. അതിനോടൊപ്പം തന്നെ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം ഉടൻ തന്നെ പരാതിക്കാരിയുടെ നില വഷളാവുകയും മരണപ്പെടുകയും ആയിരുന്നു.

ALSO READ: Romanian യുവതിയുടെ ബാഗ് തട്ടിയെടുത്ത പ്രതികളെ പൊലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി, മോഷ്ണം നടത്തിയത് കാമുകിമാർക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താൻ വേണ്ടി

പരാതിയെ തുടർന്ന് നിഷ്‌ഠപുര പൊലീസ് നാല്പത് വയസ്സുകാരനായ സന്തോഷ് അഹിർവാറിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയുകയും ചെയ്‌തു. ഇതുവരെ പ്രതിയെ വിചാരണ കാത്ത് ഭോപ്പാൽ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ സ്ത്രീ തന്നെ ഐഡന്റിറ്റി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: പൂഴ്ത്തിവെപ്പുകാർ കൂടുന്നു: ഡൽഹിയിൽ ഇന്ന് പിടിച്ചെടുത്തത് 96 ഒാക്സിജൻ കോൺസൺട്രേറ്ററുകൾ

ഇത് മൂലമാണ് കേസിന്റെ വിവരങ്ങൾ ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥർക്കാലത്തെ വേറെ ആർക്കും കൈമാറാതെ ഇരുന്നതെന്നും പൊലീസ് (Police) ഉദ്യോഗസ്ഥർ അറിയിച്ചു. കേസിലെ പ്രതി ഇതിനും മുമ്പും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് മുമ്പ് 24 വയസ്സ്കാരിയായ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ജോലി സമയത്ത് മദ്യപിച്ചതിന് സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News