Koottickal Shamna Murder : മുണ്ടക്കയത്ത് മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കിണറ്റിൽ ചാടിയ ലൈജീനയെ അഗ്നിശമന സേന എത്തിയാണ് കിണറ്റിൻ പുറത്തെത്തിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 10:33 AM IST
  • ഞയറാഴ്ച്ച പുലർച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
  • കൂട്ടികലിൽ ഷംനയെന്ന പന്ത്രണ്ട് വയസ്സുകാരിയാണ് മരണപ്പെട്ടത്.
  • കിണറ്റിൽ ചാടിയ ലൈജീനയെ അഗ്നിശമന സേന എത്തിയാണ് കിണറ്റിൻ പുറത്തെത്തിച്ചത്.
  • ഞായാറാഴ്ച ലൈജീനയുടെ നിലവിളി കേട്ടാണ് അയൽക്കാരും ബന്ധുക്കളും എത്തിയത്.
Koottickal Shamna Murder : മുണ്ടക്കയത്ത് മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Koottickal : മുണ്ടക്കയത്തെ (Mundakkayam) കൂട്ടിക്കലിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ  ശേഷം 'അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് (Suicide) ശ്രമിച്ചു. ഞയറാഴ്ച്ച പുലർച്ചയായിരുന്നു കേസിനാസ്പദമായ  സംഭവം നടന്നത്. കൂട്ടികലിൽ ഷംനയെന്ന പന്ത്രണ്ട് വയസ്സുകാരിയാണ് മരണപ്പെട്ടത്. കുട്ടിയുടെ മാതാവ് ലൈജീനയാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടിയത്. 

കിണറ്റിൽ ചാടിയ (Suicide) ലൈജീനയെ അഗ്നിശമന സേന എത്തിയാണ് കിണറ്റിൻ പുറത്തെത്തിച്ചത്. ഞായാറാഴ്ച ലൈജീനയുടെ നിലവിളി കേട്ടാണ് അയൽക്കാരും ബന്ധുക്കളും എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലൈജീനയെ കിണറ്റിൽ കണ്ടെത്തുകയും അഗ്നിശമന  സേനയുടെ സഹായത്തോടെ പുറത്തെത്തിക്കുകയും ചെയ്‌തു.

ALSO READ: Archana Death Case:അർച്ചനയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം- കേന്ദ്ര മന്ത്രി വി. മുരളീധരൻ

ലൈജീന തന്നെയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ (Murder) വിവരം അറിയിച്ചത്. തുടർന്നാണ് ഷംനയെ കഴുത്തിൽ ഷ്വാൽ കൊണ്ട് കഴുത്തു മുറുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടിയിലാകുന്നത് സഹിക്കാൻ വയ്യ; ആര്യയുടെ ആത്മഹത്യാ കുറിപ്പ്

റിപ്പോർട്ടുകൾ അനുസരിച്ച് മുമ്പ് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളാണ് ലൈജീന. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ലൈജീനയുടെ തീരുമാനം. ഇതിനായി ആത്മഹത്യ കുറിപ്പും എഴുതി വെച്ചിരുന്നു. എന്നാൽ ഇതിനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ALSO READ: Kazhakkoottam Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ലൈജിനയെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈജീനയുടെ ഭർത്താവ് ഷമീർ വിദേശത്ത് ജോലി ചെയ്‌ത്‌ വരികയാണ്. വീട്ടിൽ ലൈജീനയും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലൈജീനയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‍നങ്ങൾ ഇല്ലെന്ന് ആശുപത്രി അതികൃതർ അറിയിച്ചിട്ടുണ്ട്, 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

Trending News